അരി അരക്കണ്ട, ചോറ്, അവൽ, ഒന്നും ഇല്ലാതെ 1 മണിക്കൂർ കൊണ്ട് ഇതാ പഞ്ഞി പോലത്തെ പാലപ്പം തയാറാക്കാം. | You Can Prepare Palappa Like Cotton.

You Can Prepare Palappa Like Cotton : വളരെ ഈസിയായി നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് ആണ് ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കി എടുക്കുന്നത്. അരി കുതിർത്തി അരിക്കുകയോ അതുപോലെതന്നെ ചോറും അവലും ഒന്നും തന്നെ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് രാവിലെ തയ്യാറാക്കി എടുക്കാവുന്നതാണ്.

   

നല്ല പഞ്ഞി പോലെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന പാലപ്പവും അതുപോലെതന്നെ പാലത്തിനോടൊപ്പം കഴിക്കാൻ പറ്റിയ നല്ല ടേസ്റ്റി ഉള്ള ഒരു ഫിഷ് മോളി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ ഒരു കപ്പ് അളവിൽ വറുത്ത അരിപ്പൊടി എടുക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടിയും ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക. നമുക്ക് ഒരു പാനിലേക്ക് ഒരു കാൽ കപ്പ് അളവിൽ വറുത്ത അരിപ്പൊടി തന്നെ ഇട്ടു കൊടുക്കാം.

ഒരു മുക്കാൽ കപ്പ് അളവിൽ വെള്ളം കുടി ഒഴിച്ച് ഇതൊന്ന് കുറുക്കി എടുക്കാം. കുറുക്കിയെടുത്ത ഈ ഒരു മാവ് മിക്സിയിൽ ചേര്ക്കു. ശേഷം അരി മാവും ചേർത്ത്‌ ഒപ്പം 1/2 കപ്പ് അളവിൽ നാളികേരവും ഒരുടിസ്പൂൺ ഈസ്റ്റും കൂടി ചേർത്ത് വെള്ളവും ഒഴിച്ച് ഇതൊന്ന് അരച്ച് എടുക്കാം. ഒരു മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം.

ആവശ്യത്തിനുള്ള ഉപ്പും കൂടിയും കൊടുത്ത് മാവ് ഒരു മണിക്കൂര്‍ നേരം വയ്ക്കാം. ഒരു മണിക്കൂര്‍ ആവുമ്പോഴേക്കും നല്ല രീതിയിൽ മാവ് പൊന്തി വന്നിരിക്കുന്നതായി കാണാം. ശേഷം വെള്ളപ്പച്ചട്ടി ചൂടായി വരുബോൾ ഒരു തവി കൂടി ഒഴിച്ച് അപ്പം ചുട്ടെടുക്കാവുന്നതാണ്. ഇനി എങ്ങനെയാണ് അതിനുള്ള കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ. Credit : Fathimas Curry World

Leave a Reply

Your email address will not be published. Required fields are marked *