നമ്മളൊക്കെ വഴിയരികിൽ പലപ്പോഴും കണ്ടുമുട്ടാനുള്ള ഒരു ചെടി തന്നെയാണ് ഇത്. ഇതിൽ നീളത്തിലുള്ള തണ്ടിൽ നിറയെ പൂക്കൾ ഉണ്ടായി കാറ്റ് മെല്ലെ ചാഞ്ചാടി കൊണ്ടിരിക്കുന്നത് എല്ലാവരും ഒരുപക്ഷേ കണ്ടു കാണും. എന്നാൽ ഈ ചെടിയുടെ പേര് എന്താണ് ഈ ചെടിയുടെ ഉപയോഗങ്ങൾ എന്താണ് എന്നതിനെ കുറിച്ച് ആർക്കും തന്നെ അത്രയേറെ വലിയ പരിചയം ഒന്നുമില്ല. ഒടിയൻ പച്ച എന്ന ചെടിയെ കുറിച്ചാണ് ഇന്ന് നിങ്ങളും ആയി പരിചയപ്പെടുത്തുന്നത്. ഔഷധസസ്യമാണ് ഈ ഒടിയൻ പച്ച എന്ന ചെടി.
പഴയകാലത്ത് ഒക്കെ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഒടുവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാൻ കഴിവുണ്ടായിരുന്നവരെ വിളിക്കുന്ന പേര് ആയിരുന്നു. ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളിൽ എല്ലാം പച്ചമരുന്ന പുരട്ടി മന്ത്രം ജപിക്കുന്നതിന് അനുസരിച്ച് കാള പോത്ത് അങ്ങനെ നിരവധി രൂപങ്ങളിലേക്ക് മാറാൻ കഴിവുണ്ടായിരുന്നവരെ വിളിക്കുന്ന പേരായിരുന്നു ഒടിയൻ എന്ന്. ഏഷ്യയിൽ കൂടാതെ ആഫ്രിക്ക ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഈ സസ്യം കാണാറുണ്ട്. ഈ സസ്യത്തെ ഇംഗ്ലീഷിൽ മെക്സിക്കൻ ഡെയ്സി കോട്ട് ബട്ടൻസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധതരത്തിലുള്ള പേരുകളിൽ തന്നെയാണ് ഈ സസ്യത്തെ അറിയപ്പെടുന്നത്. തേളു കുത്തി കുറിക്കുട്ടി ചീര കുമ്മിണി പച്ച ഒടിയൻ ചീര എന്നിങ്ങനെ അനേകം പേരുകൾ തന്നെയാണ്. ഏകദേശം ഒരു 20 സെന്റീമീറ്റർ ഉയരം ആണ് ഈ ചെടികൾക്ക് ഉണ്ടാവുക. പുഴുക്കടി ഫംഗസ് തുടങ്ങിയ ത്വക്ക് രോഗങ്ങൾക്ക് ഈ സസ്യത്തെ ഉപയോഗപ്പെടുത്താവുന്നതാണ്. മാത്രമല്ല നമ്മൾ ശരീരത്തിൽ എവിടെയെങ്കിലും മുറിവുകൾ ഉണ്ടായാൽ ഈ ചെടിയുടെ ഇലയുടെ നീര് ഉപയോഗിച്ചാൽ വളരെ പെട്ടെന്ന് തന്നെ മുറിവുകൾ മാറും.
സാധാരണ രീതിയിൽ മുറിവ് പറ്റിയാൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയിലെ നീര് മുറിവിൽ ഒഴിക്കാറുണ്ട്. കമ്മ്യൂണിസ്റ്റ് പച്ചയുടെ അതേ ഗുണം തന്നെയാണ് ഈ ചെടിയുടെ ഇലകളിലും ഉള്ളത്. അതുകൊണ്ടായിരിക്കണം ഈ സസ്യത്തെ മുറിയൻ പച്ചില എന്ന പേരിൽ അറിയപ്പെടുന്നത്. കൊതുകിനെ അകറ്റി നിർത്തുവാനായി ഇതിന്റെ ഇലകൾ ഉപയോഗിക്കാറുണ്ട്. സസ്യത്തിന്റെ ഇല ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുന്ന എണ്ണ തല തേച്ച് കുളിക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ തടയുന്നതിന് വളരെയേറെ സഹായിക്കുന്നു. കൂടുതൽ ഈ സസിത്തെ കുറിച്ചുള്ള ഗുണങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.