ജയിലിൽ നിന്ന് ശിക്ഷകഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ തന്നെ കൊണ്ടുവരാൻ ആരെങ്കിലും വന്നിട്ടുണ്ടോ എന്ന് അയാൾ ചുറ്റും പരധി നോക്കി. ആര് വരാനാണ്. സ്വന്തം പെങ്ങളെ കുത്തിക്കൊന്നവനെ കൊണ്ടുപോകാൻ ആരു വരാനാണ് എന്ന് അയാൾ തന്നെ സ്വയം പറഞ്ഞുകൊണ്ട് പുറത്തേക്ക് കടന്നു. ഒരു ചായക്കടയിലേക്ക് പോയി ഒരു ചായയും പഴംപൊരിയും കഴിച്ചു. അതിനുശേഷം നാട്ടിലേക്കുള്ള ബസ് ഉണ്ടോ എന്ന് തിരഞ്ഞു നോക്കി.
അപ്പോൾ കോഴിക്കോട്ടേക്കുള്ള ബസ് കിടക്കുന്നതു കണ്ടു. ബസ്സിൽ കയറി ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു. കണ്ടക്ടർ വന്നപ്പോൾ ഒരു കോഴിക്കോട് എന്ന് പറഞ്ഞ് ടിക്കറ്റ് എടുക്കുകയും ചെയ്തു. അയാൾ അയാളുടെ പഴയകാലത്തേക്ക് ഒരു എത്തിനോട്ടം നടത്തി. ചെറുപ്പത്തിലെ തന്നെ ഉപ്പയും ഉമ്മയും മരിച്ചിരുന്നു. തനിക്ക് ഒരു കുഞ്ഞു പെങ്ങളും അന്നുണ്ടായിരുന്നു. പ്രായമായ ഒരു ഉമ്മയായിരുന്നു പിന്നെ അവർക്ക് ഉണ്ടായിരുന്നത്. എട്ടാം ക്ലാസ് വരെ പഠിച്ച അടുത്തുള്ള ഒരു വർഷോപ്പിൽ ജോലിക്ക് പോയി.
പ്രാരാബ്ദം കാരണം പണിയെല്ലാം വളരെ പെട്ടെന്ന് പഠിച്ച അവിടുത്തെ ഓണറുടെ പ്രിയ ശിഷ്യനായി മാറുകയായിരുന്നു. അതിനിടയ്ക്ക് വണ്ടി കച്ചവടവും നടത്തി. പെങ്ങളെ പൊന്നുപോലെ നോക്കണം. തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം അവൾക്ക് ലഭിക്കണം എന്നല്ലാമായിരുന്നു അയാളുടെ ആഗ്രഹം. അയാളുടെ പേര് റഷീദ് എന്നാണ്. അനിയത്തി റസിയ എന്നായിരുന്നു.
അവൾക്ക് വിവാഹപ്രായമായി എന്നും അവളുടെ വിവാഹശേഷം നിനക്ക് ഒരു വിവാഹം കഴിക്കണമെന്നും ഉമ്മൂമ്മ പറയാറുണ്ട്. എന്നാൽ ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ അവർ മരിച്ചുപോവുകയും വീട്ടിൽ അനിയത്തിയും ഞാനും തനിച്ചാവുകയും ചെയ്തു. ഞാൻ ജോലി കഴിഞ്ഞു വരാൻ വൈകുമ്പോൾ അടുത്തുള്ള രമ ചേച്ചിയുടെ വീട്ടിൽ പോയി അവൾ ഇരിക്കുമായിരുന്നു. അല്ലെങ്കിൽ രമ ചേച്ചി കൂട്ടിന് വരുമായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.