കണ്ണുകൾക്ക് കാഴ്ചയില്ലാത്ത അറബി പെൺകുട്ടിക്ക് കാഴ്ചയായി നിന്ന ഒരു ഡ്രൈവർ…

വീട്ടിൽ കടവും കഷ്ടപ്പാടും ആയിരുന്നു. ഉമ്മ വളരെയധികം കഷ്ടപ്പെട്ടിട്ടാണ് നാലു മക്കളെ വളർത്തിയിരുന്നത്. മൂത്തതും മൂന്നും പെൺമക്കളായിരുന്നത് കൊണ്ട് തന്നെ നാലാമതായി ഒരു ആൺകുഞ്ഞിനെ അമ്മയ്ക്ക് സമ്മാനിച്ചു കൊണ്ടാണ് ഉപ്പ ഇഹലോകവാസം വെടിഞ്ഞത്. അതിനുശേഷം ഉമ്മയുടെ കഷ്ടപ്പാട് കണ്ടിട്ടാണ് അവൻ വളർന്നു വലുതായത്. അവനെക്കാൾ മൂത്ത മൂന്ന് സഹോദരിമാരുടെയും വിവാഹം അവൻ വളരെയധികം കഷ്ടപ്പെട്ട് നടത്തി.

   

അതിനു ശേഷം അവന്റെ കഷ്ടപ്പാട് കണ്ടിട്ടാണ് അയൽവാസിയായ ബഷീർക്കയുടെ സൗദിയുടെ വീട്ടിലേക്ക് ഡ്രൈവറുടെ ജോലിക്കായി പോയത്. അന്ന് അവിടെ ചെല്ലുമ്പോൾ അയാളുടെ മൂത്തമകളെ സ്കൂളിലേക്ക് കൊണ്ടുപോകാനുള്ള ചുമതല മാത്രമായിരുന്നു അവനെ ഉണ്ടായിരുന്നത്. അറബിയുടെ മൂത്ത മകൾക്ക് കണ്ണിനെ കാഴ്ച ഇല്ലായിരുന്നു. ആ മകൾക്കൊപ്പം ശ്രീലങ്കക്കാരിയായ ഒരു ഗതാമ കൂടി ഉണ്ടായിരുന്നു. അവളുടെ മകളുടെ വിവാഹത്തിന് നാട്ടിൽ പോയപ്പോൾ സൗദിയുടെ മകളെ സ്കൂളിലേക്ക് കൊണ്ടുപോകേണ്ട ചുമതല അവനായി.

അവൻ ആ കുട്ടിയെ കൊണ്ട് ചെന്നാക്കുകയും അതിനുശേഷം എത്ര സമയം വേണമെങ്കിലും വിശ്രമിക്കുകയും ചെയ്യാമായിരുന്നു. ആ പെൺകുട്ടിയെ തിരിച്ചു വീട്ടിലേക്ക് കൊണ്ടുവരുന്നതും അവൻ തന്നെയായിരുന്നു. എന്നാൽ ആ കുട്ടിയെ സ്കൂളിലേക്ക് കൊണ്ട് ചെല്ലുമ്പോൾ അവളെയും കാത്ത് അവിടെ ഒരു ടീച്ചർ ഉണ്ടാകുമായിരുന്നു. ആ പെൺകുട്ടിയോട് തെറ്റായ രീതിയിൽ ഏതെങ്കിലും തരത്തിലുള്ള ഒരു സമീപനം ഉണ്ടായാൽ തല പോകുന്ന കേസാണെന്ന് പറഞ്ഞ് കൂട്ടുകാർ അവനെ പേടിപ്പിക്കാറുണ്ടായിരുന്നു.

അതുകൊണ്ട് മാത്രം വണ്ടിയുടെ മിററിലൂടെ അവളുടെ മുഖത്തേക്ക് മാത്രം ഒന്നു നോക്കുമായിരുന്നു. ആ കണ്ണുകൾക്ക് ഏഴഴകായിരുന്നു. അത്രയേറെ ഭംഗിയുള്ള കണ്ണുകൾ അവൻ വേറെ കണ്ടിട്ടില്ലായിരുന്നു. ഇത്ര ഭംഗിയുള്ള കണ്ണുകൾക്ക് കാഴ്ചയില്ല എന്ന് ആർക്കും വിശ്വസിക്കാൻ കഴിയില്ല. അവൾ എപ്പോഴും അവനോട് നാടിനെ കുറിച്ചും നാട്ടിലെ മഴയെക്കുറിച്ചും എല്ലാം ചോദിച്ചറിയുമായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.