ദിവസവും മുളപ്പിച്ച ചെറുപയർ കഴിക്കൂ… ശരീരത്തിൽ സംഭവിക്കുന്ന മാറ്റം അനവധിയാണ്.

പ്രഭാതത്തിലെ വ്യായാമത്തിന് ശേഷം മുളപ്പിച്ച ചെറുപയർ കഴിക്കുന്നതിൽ ഒരു രഹസ്യം ഉണ്ട്. ശരീര പോഷണത്തിനുള്ള വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് പ്രകൃതി അതിൽ ഒരുക്കി വെച്ചിരിക്കുന്നത്. സ്റ്റാർച്, ആൽബമിനോയ് എന്നിവ യഥാക്രമം ഇതിൽ അടങ്ങിയിരിക്കുന്നു. ദ്ദേഹത്തിന്റെ ഓജസിനും കഫപിത്തങ്ങളെ ശമിപ്പിക്കുന്നതിനും രക്ത വർധനവിനും ഈ ധാന്യം അത്യുത്തമം ആണ്. നേത്ര രോഗികൾക്കും മഞ്ഞപ്പിത്തം ബാധിച്ചവർക്കും നല്ലത് എങ്കിലും വാദ രോഗികൾക്ക് ഹിതം അല്ല എന്നതാണ് കണ്ടത്തൽ.

   

പച്ച, മഞ്ഞ നിറങ്ങളിൽ കാണപ്പെടുന്ന രണ്ട് തരം ചെറുപയറുകളിൽ മുന്തിയ ഇനമായി കണ്ടുവരുന്നത് ആഫ്രിക്കയിലാണ്. ദുഷിച്ച മുലപ്പാൽ ശുദ്ധിയാക്കാനായി 25 മില്ലി ചെറുപയർ സൂപ്പ് ദിവസവും മൂന്നുനേരം കഴിച്ചാൽ മതി. അതുപോലെ ഇതിന്റെ പോടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് താരൻ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്. ശിശുക്കൾക്ക് ഉണ്ടാകുന്ന മൂത്ര തടസ്സത്തിന് ചെറുപയർ ചെമ്പരത്തി പേരെ എന്നിവ ചേർത്ത ഔഷധം ഉപയോഗിച്ച് വരുന്നു.

പയറും സമം ഉണക്കലരിയും കഞ്ഞി വെച്ച് പശുവിൻ നെയും ചേർത്ത് കാലത്ത് വെറും വയറ്റിൽ കഴിക്കുന്നത് നാഡിപിഴ സംബന്ധമായ രോഗങ്ങൾക്ക് നല്ലൊരു ചികിത്സയാണ്. വിവിധ ജീവകങ്ങളുടെ സാന്നിധ്യം ഉള്ളതിനാൽ ശരീര പുഷ്ടിയം ബലവും പ്രദാനം ചെയ്യും എങ്കിലും തടിച്ചവർ ഉപയോഗം കുറയ്ക്കുന്നത് ആണ് നല്ലത്. മുളപ്പിച്ച പയർ കൊണ്ടുള്ള കഞ്ഞി തേങ്ങയും അല്പം മധുരവും ചേർത്ത് കഴിക്കുന്നത് രോഗികൾക്ക് ഫലം ചെയ്യും എന്ന് കണ്ടുവരുന്നു.

പനി ശമിപ്പിച് ശരീര താപം ക്രമീകരിച്ച് പിത്ത അമ്ല രോഗങ്ങളെ ഭേദമാക്കുന്നതിനും ഇതിന്റെ വിവിധ വിഭവങ്ങൾ ഗുണകരമാകുന്നു. പയർ വേവിച്ച് കഴിക്കുന്നതിനേക്കാൾ വേവിക്കാത്തതാണ് കൂടുതൽ ഗുണം നൽകുന്നത്. സ്ഥിരമായി വർക്ക് ഔട്ട് ചെയ്യുന്നവർ മുളപ്പിച്ച പയർ കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ \വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *