ഉണക്കമുന്തിരിയിൽ അനേകം ആരോഗ്യ ഗുണങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്. കൊളസ്ട്രോളിന്റെ അളവുകൾ കുറച്ച് ഹൃദയധമനയിൽ ഉള്ള രോഗങ്ങളെ എല്ലാം തടയുവാൻ ഈ ഒരു ഉണക്കമുന്തിരി നമ്മളെ ഒരുപാട് സഹായിക്കും. അതുപോലെ തന്നെ ഹൃദയാഘാതം, രക്തസമ്മർദ്ദം തുടങ്ങി ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങൾ വരുവാനുള്ള സാധ്യതകൾ കുറയ്ക്കുവാനും ഈ ഒരു ഉണക്കമുന്തിരി ദിവസേ കഴിക്കുന്നത് വളരെ നല്ലതാണ്.
ഉണക്കമുന്തിരിയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് നമുക്ക് വരുന്ന രോഗങ്ങളെ നീക്കം ചെയ്യുവാനും ഇത് സഹായിക്കുന്നു. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്തി കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം എളുപ്പത്തിൽ ലഭ്യമാകുന്നു. ക്ഷീണം മാറുവാനുള്ള നല്ലൊരു വഴിയും കൂടിയാണ് ഇത്.
അതുപോലെതന്നെ നല്ല ശോധനം കിട്ടുവാനുള്ള എളുപ്പമാർഗം കൂടിയാണ് ഇത്. പ്രത്യേകിച്ചും കുട്ടികൾക്ക് ഇത് കൊടുക്കുന്നത് വളരെ നല്ലതാണ്. കുതിർക്കാതെ കഴിക്കുമ്പോൾ ചിലർക്കെങ്കിലും മലബന്ധം ബുദ്ധിമുട്ടാറുണ്ട് അതുകൊണ്ട് തന്നെ മുന്തിരി കുതിർത്ത് കഴിക്കുമ്പോഴാണ് നമുക്കതിന് ശരിയായ ഗുണം ലഭ്യമാവുക. ഉണക്കമുന്തിരിയിൽ നല്ല കാൽസ്യം അടങ്ങിയിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ ആഗീകരണം ചെയ്യുകയും ചെയുന്നു.
അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് അസിഡിറ്റി കുറയ്ക്കുവാനും, അനീമിയ നല്ലൊരു പ്രതിവിധി കൂടിയുമാണ് ഉണക്കമുന്തിരി. ശരീരത്തിലെ ദഹനപ്രക്രിയ നല്ല രീതിയിൽ നടത്തുവാനും ഇത് സഹായിക്കുന്നു. ഉണക്കമുന്തിരിയിലെ ആന്റി ഓക്സിഡന്റുകൾ ശരീരത്തിൽ എളുപ്പത്തിൽ ചേരുവാനായി ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടു തന്നെ കഴിക്കണം. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ. Credit :