ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഒരു വലിയ പങ്കുവഹിക്കുന്ന ഒരു പ്രധാനപ്പെട്ട ദിവസമാണ് അമാവാസി ദിവസം. പിതൃക്കൾക്ക് പ്രീതികരമാംവിധത്തിൽ എന്തെങ്കിലും കാര്യങ്ങൾ ചെയ്യേണ്ട ദിവസം തന്നെയാണ് അമാവാസി ദിനം. അമ്മാവാസി ദിനത്തിൽ അമിതമായ ഊർജ്ജപ്രവാഹമാണ് നടക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം വളരെയധികം കൂടുന്ന ദിവസമാണ് ഈ അമാവാസി ദിവസം.
2023 ഡിസംബർ 12ന് ആരംഭിച്ച 13ന് അവസാനിക്കുന്നതാണ് ഇപ്രാവശ്യത്തെ അമാവാസി ദിനം. ഇന്നേദിവസം തുളസിച്ചെടി പറിക്കുന്നത് വളരെ തെറ്റായ ഒരു കാര്യമാണ്. നമ്മുടെ വീട്ടിലും ജീവിതത്തിലും ദാരിദ്ര്യം ബാധിക്കാൻ ആയിട്ട് ഇത് വലിയ രീതിയിൽ കാരണമാകുന്നു. കൂടാതെ നമ്മൾ കടം ഉള്ളവർ ആണെങ്കിൽ ആ കടം വർദ്ധിക്കുന്നതിനും കാരണമാകുന്നു. രണ്ടാമതായി അമാവാസി ദിവസത്തിൽ ശ്രദ്ധിക്കേണ്ട കാര്യം വൈകി ഉണരരുത് എന്നതാണ്. 8:00 മണിക്ക് മുൻപായി കുളിച്ചിരിക്കണം.
എട്ടുമണിക്ക് ശേഷം കുളിക്കുന്നത് രാക്ഷസ കുളി എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ബ്രഹ്മ മുഹൂർത്തത്തിൽ കുളിച്ചിരിക്കണം. കൂടാതെ ബ്രഹ്മചര്യം പാലിച്ചിരിക്കുകയും വേണം. മുതിർന്നവരെ ബഹുമാനിക്കാനും ഈ ദിനത്തിൽ ശ്രദ്ധിക്കേണ്ടതാണ്. അവരെ യാതൊരു തരത്തിലും അപമാനിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യുന്നത് വളരെ തെറ്റായ കാര്യമാണ്. നമ്മുടെ ദേഷ്യം വളരെയധികം നിയന്ത്രിച്ചു നിർത്തേണ്ട ഒരു ദിവസം കൂടിയാണ് അമാവാസി ദിനം. ഇന്നീ ദിവസം ദേഷ്യപ്പെടാൻ സാഹചര്യം ഉള്ള സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതാണ്.
ഏറ്റവും ഉത്തമം. കൂടാതെ നമ്മുടെ ജീവിതത്തിൽ നെഗറ്റീവ് ഊർജ്ജം ഉണ്ടാകാനായി ഇത് കാരണമാകുന്നു. നമ്മളുടെ ഉയർച്ച തടസ്സപ്പെടും. ദാനം ചെയ്യുന്നത് വളരെ നല്ല ഒരു കാര്യമാണ്. പ്രത്യേകമായി ശ്രീകൃഷ്ണ ഭഗവാൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ ദാനം അർഹിക്കുന്നവർക്കാണ് നൽകേണ്ടത് എന്ന്. അർഹതയില്ലാത്തവർക്ക് ദാനം നൽകുന്നത് തീരെ ഉചിതമല്ല. ശുഭകാര്യങ്ങൾ എല്ലാം ഒഴിവാക്കി നിർത്തുന്നതാണ് ഈ ദിവസത്തിൽ ഏറ്റവും നല്ലത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.