ഇത്തരത്തിൽ സിന്ദൂരമണിയുന്നവർ ശ്രദ്ധിക്കാതെ പോകല്ലേ… ശ്രദ്ധിച്ചില്ലെങ്കിൽ ദോഷം.

വിവാഹിതരായ സ്ത്രീകൾ നെറ്റിയിൽ അണിയുന്ന ഒന്നാണ് സിന്ദൂരം. ഭർത്താവിൻറെ ആയുസ്സിന് വേണ്ടിയും താൻ വിവാഹിതയാണ് എന്ന് മറ്റുള്ളവരെ അറിയിക്കുന്നതിനും വേണ്ടിയാണ് സിന്ദൂരം അണിയുന്നത് എന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ അത് മാത്രമല്ല. ചുവപ്പുനിറത്തെ ശുഭനിറമായാണ് കാണുന്നത്. സീതാദേവി ശ്രീരാമൻറെ ദീർഘായുസ്സിന് വേണ്ടിയാണ് കുങ്കുമം ഉപയോഗിച്ചിരുന്നത്. പാർവതി ദേവി ആകട്ടെ ശിവന് ദുഷ്ട ശക്തികൾ അകന്നു പോകുന്നതിനു വേണ്ടിയാണ് സിന്ദൂരം അണിഞ്ഞിരുന്നത്.

   

മഹാഭാരതത്തിൽ തനിക്കുണ്ടായ നാണക്കേടിൽ നിന്ന് വന്ന ദേഷ്യവും പകയും കൊണ്ടാണ് ദൗപതി സിന്ദൂരം അണിയുന്നത് ഉപേക്ഷിച്ചത്. ലക്ഷ്മിദേവി വസിക്കുന്ന ഇടം ആയിട്ടാണ് നെറുകയെ കാണുന്നത് അതുകൊണ്ടാണ് നിറകയിൽ സിന്ദൂരം ഇടുന്നത്. നെറുകയിൽ സീമന്ത രേഖയിൽ തന്നെ വേണം സിന്ദൂരം ചാർത്താനായി അല്പം അങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞും മറിഞ്ഞും സിന്ദൂരം ഒരിക്കലും അണിയരുത്. അത് നെറുകയിൽ തന്നെ കൃത്യമായി അണിയേണ്ടതാണ്. സിന്ദൂരം മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ഒരു വീട്ടിൽ ഒന്നിലധികം സുമംഗലികൾ ഉണ്ടെങ്കിൽ തന്നെയും ഒരു സുമംഗലി ഉപയോഗിച്ച് സിന്ദൂരം മറ്റൊരു സുമംഗലിക്ക് ഉപയോഗിക്കാനായി കൊടുക്കരുത് അത് ആ വീട്ടിൽ കലഹം ഉണ്ടാകാൻ കാരണമാകുന്നു. സിന്ദൂരം അണിയുമ്പോൾ പാർവതി ദേവിയെ പ്രാർത്ഥിച്ചു കൊണ്ട് വേണം സിന്ദൂരം അണിയാൻ കാരണം ദീർഘസുമംഗലീ വരം നൽകുന്നത് പാർവതിയാണ്. സിന്ദൂരം അണിയുമ്പോൾ അതിൻറെ വലുപ്പത്തിനും വലിയ പ്രാധാന്യമുണ്ട്. ഒരുപാട് ചെറുതായും ഒരുപാട് വലുതായും അത് അണിയാൻ പാടില്ല.

ഈ സിന്ദൂരം അണിയുന്ന സമയത്തിനും പ്രത്യേകതയുണ്ട് കുളിച്ചതിനുശേഷം മാത്രമേ സിന്ദൂരം അണിയാൻ പാടുള്ളൂ. കുളി കഴിഞ്ഞതിനുശേഷം അണിഞ്ഞൊരുങ്ങുന്ന വേളയിലോ പൂജാമുറിയിലോ വെച്ച് വേണം സിന്ദൂരം അണിയാനായിട്ട്.പണ്ട് ഉള്ളവർ ഉപയോഗിച്ചിരുന്നത് പോലെയുള്ള കുങ്കുമം അല്ല ഇന്ന് ലഭിക്കുന്നത്. ആദ്യകാലങ്ങളിൽ മഞ്ഞളും ചുണ്ണാമ്പും ഉപയോഗിച്ചുള്ള കുങ്കുമമാണ് ഉപയോഗിച്ചിരുന്നത് എന്നാൽ ഇന്ന് മാർക്കറ്റിൽ നിന്ന് കെമിക്കലുകൾ അടങ്ങിയ കുങ്കുമമാണ് ലഭിക്കുന്നത്. ഈ കുങ്കുമം അണിയുന്നത് ഹോർമോണുകളുടെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിന് അനുകൂലമാണെന്നാണ് പറയപ്പെടുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.