ഇന്ന് നിങ്ങളും ആയി പങ്കുവെക്കുന്നത് വീട്ടമ്മമാർക്ക് വളരെയേറെ ഗുണം ചെയ്യുന്ന നല്ലൊരു പാക്കുമായാണ്. ഈ ഒരു പാക്ക് എന്ന് പറയുമ്പോൾ വളരെ നാച്ചുറലായ ഒന്നാണ്. നമ്മുടെ വീട്ടിലുള്ള പകുതി മുക്കാൽ ജോലിയും അമ്മമാർ തന്നെയായിരിക്കും ചെയ്യുക. അപ്പോൾ അവർക്കുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിനിൽക്കുന്നത്. ജോലികൾ ചെയ്യുന്നതുകൊണ്ട് തന്നെ അവരുടെ കൈകൾ നന്നായിട്ട് ചുളിഞ് ഇരിക്കുന്നുണ്ടാകും.
അതായത് വീട്ടിലുള്ള തുണി അലക്കൽ, പാത്രം കഴുകൽ തുടങ്ങിയ ജോലികൾ ചെയ്യുന്നതാണ് ഇതിനെ കാരണമാകുന്നത്. തുണി അലക്കുന്ന വാഷിംഗ് പൗഡർ ഉപയോഗിക്കുകയാണ് എങ്കിലും കൈകൾ നല്ല രീതിയിൽ ചുളിഞ്ഞു വരുന്നു. കാരണം അതിൽ ധാരാളം കെമിക്കലുകൾ അടഞ്ഞിയിരിക്കുന്നത് കൊണ്ടാണ്. അത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം മാറ്റിയെടുക്കാനുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്.
https://youtu.be/dtVOtbp31QI
അതിനായി ആദ്യം തന്നെ അല്പം പഞ്ചസാര പൊടിച്ചത് എടുക്കാം പിന്നെ ഇതിലേക്ക് ആവശ്യമായി വരുന്നത് വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണയും പഞ്ചസാരയും കൂടി നല്ല രീതിയിൽ മിക്സ് ആക്കിയതിനു ശേഷം ഈ ഒരു പാക്ക് കൈകളിൽ പുരട്ടാവുന്നതാണ്. ശേഷം നന്നായിട്ട് ഒന്ന് സ്ക്രബ് ചെയ്തു കൊടുക്കാം. ഈ ഒരു രീതിയിൽ തുടർച്ചയായി അഞ്ചുമിനിറ്റ് ഇങ്ങനെ ചെയ്തതിനുശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് വാഷ് ചെയ്യാവുന്നതാണ്.
ശേഷം മറ്റൊരു പാക്ക് കൂടിയും കയ്യിൽ അപ്ലൈ ചെയ്തു കൊടുക്കാം. അതിനായി ഒരു ടേബിൾസ്പൂൺ നെയ്യ് എടുക്കാം. ശേഷം ഒരു ടേബിൾസ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ കൂടിയും ചേർത്ത് നല്ല രീതിയിൽ മിക്സ് ആക്കി കയ്യിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ആഴ്ചയിൽ രണ്ട തവണയെങ്കിലും ചെയ്ത് നോക്കൂ. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends