നെഞ്ചിന്റെ ഈ ഭാഗത്ത് ഇടക്ക് ഇടക്ക് വേദന വരാറുണ്ടോ… എങ്കിൽ ശ്രദ്ധ ഏറെ പുലർത്തണം!! അറിയാതെ പോവല്ലേ. | Do You Have Frequent Pains In This Area Of ​The Chest.

Do You Have Frequent Pains In This Area Of ​The Chest : ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറെ കൂടുതലായി വർദ്ധിച്ചു വരുന്ന അസുഖമാണ് ഹാർട്ട്  അറ്റാക്ക്. എല്ലാ നെഞ്ചുവേദനയും ഹാർട്ടറ്റാക്ക് അല്ല.  ജനങ്ങൾ മനസ്സിലാക്കേണ്ട വലിയ പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട്. ഏത് നെഞ്ച വേദനയാണ് ഹാർട്ടാറ്റാക്ക്. അതല്ലെങ്കിൽ ഏത് നെഞ്ച് വേദനയാണ് ഹാർട്ടിൽ നിന്നും വരുന്നത് ഏതൊക്കെ നെഞ്ചുവേദനയാണ് ഹാർട്ടിൽ നിന്ന് അല്ലാതെ വരുന്നത് എന്ന് മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

   

കാരണം നാം പലപ്പോഴും ചില ആളുകളിൽ ശരിക്കും ഹാർട്ടറ്റാക്ക് ഉണ്ടായിട്ടും അത് അല്ല ഗ്യാസ് ആണ് എന്ന കരുതി ഒരുപാട് സമയം കഴിഞ്ഞതിനുശേഷം ആണ് പലരും ഹോസ്പിറ്റലിൽ എത്തുന്നത്. അതായത് ഒരു മിനിറ്റ് വൈകിയാൽ ഹാർട്ടിലെ ഓരോ മസിലുകലുംപെർമനന്റ് ആയിട്ട് നഷ്ടപ്പെടുകയാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് ചികിത്സ കിട്ടുക എന്നുള്ളത് പരമപ്രധാനമാണ്.

രോഗികളിൽ ഹാർട്ടിൽ വേദന വരുന്ന ആളുകളിൽ 90% ആളുകൾക്കും അത് വേദന ആയിട്ട് അല്ല വരുന്നത്. ഏറ്റവും പൊതുവായിട്ട് വരുന്നത് നെഞ്ച്  എരിചിൽ ആയിട്ട് ആണ്. അതുകൊണ്ടാണ് ആളുകൾ ഇതിനെ ഗ്യാസ് ആണെന്ന് പലപ്പോഴും കണക്കാക്കുന്നത്. ഒരാൾക്ക് സിംറ്റംസ്‌ വരുന്നതിന്റെ കൂടെ ക്ഷീണം അനുഭവപ്പെടുക, അമിതമായി വിയർക്കുക എങ്കിൽ അത് ഹാർട്ടറ്റാക്കിന്റെ ലക്ഷണമാണ്.

എന്നാൽ വളരെ വ്യത്യസ്തകരമായ അസ്വസ്ഥതകലും പലരിലും കണ്ടുവരുന്നു. വയറിൽ ഗ്യാസ് വരുകയാണ് എങ്കിൽ വയറിലും അല്പം മുകളിലും മാത്രമാണ് ഗ്യാസ് വരുക. യാതൊരു കാരണവശാലും കയ്യിലേക്കും മറ്റു ഭാഗത്തേക്കും ഇത് പടരുകയില്ല. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *