Such Symptoms In The Tip Of The Anus : ഇന്നത്തെ കാലത്ത് ആളുകൾ ഏറെ ഭയഭീതിമാകുന്ന അസുഖമാണ് പൈൽസ്. ആയതുകൊണ്ട് തന്നെ മലദ്വാരത്തിന്റെ അവിടെ തടിപ്പ് വരുമ്പോഴേക്കും പൈൽസ് ആണ് എന്ന് രോഗി തന്നെ ഉറപ്പിക്കുകയാണ്. പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നീ മൂന്ന് കണ്ടീഷനെക്കുറിച്ചും വളരെ വ്യക്തമായി മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് എന്താണ് ഫിഷർ. ഫിഷർ വരാതിരിക്കാനായി നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എന്തെല്ലാം.
ഫിഷർ എന്നാൽ മലദ്വാരത്തിന്റെ അറ്റത്ത് ഒരു വിള്ളൽ അല്ലെങ്കിൽ ഒരു മുറിവ് സംഭവിക്കുക. അതി കഠിനമായ വേദന കൂടാതെ ബ്ലീഡിങ് അസഹ്യമായ പുകസച്ചിൽ എന്നിവയാണ് ഫിഷർ എന്ന അസുഖത്തിന് ഉത്തമ ലക്ഷണങ്ങൾ. കൂടുതൽ ആയിട്ടും മലബന്ധം ഉള്ളവരിലാണ് ഫിഷർ എന്ന രോഗാവസ്ഥ കാണപ്പെടാറുള്ളത്. അതുപോലെതന്നെ പ്രസവം കഴിഞ്ഞ സ്ത്രീകളിലും ഈ ഒരു അവസ്ഥ വരാറുണ്ട്.
വായയിൽ മുറിവ് വരുകയാണ് എങ്കിൽ ആ ഭാഗത്ത് കൂടെ ഭക്ഷണം കഴിക്കാതിരിക്കാം മലദ്വാരത്തിന്റെ അവിടെ മുറിവ് സംഭവിക്കുമ്പോൾ മലം കെട്ടിവച്ച് ഇരിക്കുവാനോ സാധിക്കുന്ന ഒരു കാര്യമല്ല. അതി കഠിനമായ വേദന കാരണം കൊണ്ട് തന്നെ മലം പോയതിനുശേഷം മൂന്ന് നാല് മണിക്കൂറ് നേരം വേദന സഹിക്കുകയും അല്ലെങ്കിൽ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ വരുകയും ചെയുന്നു. ഇതെല്ലാം ഫിഷറിന്റെ ഒരു പ്രശ്നം തന്നെയാണ്.
ഫിഷർ വരാതിരിക്കുവാൻ ആയിട്ട് ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് പറയുന്നത് ധാരാളം ആയിട്ട് വെള്ളം കുടിക്കുക. 20 വയസ്സിന് മുകളിലുള്ള സ്ത്രീ പുരുഷന്മാർ എല്ലാവരും നാല് ലിറ്റർ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ ഭക്ഷണരീതി കൃത്യമാക്കുക. നാരു വസ്തുക്കൾ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക. നാരു ഭക്ഷണപദാർത്ഥങ്ങൾ എന്ന് വെച്ചാൽ റാഗി, ഓട്സ്, കമ്പം ഇതെല്ലാം കഴിക്കുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs