നെഞ്ചിരിച്ചിൽ ഗ്യാസ്ട്രബിൾ ബുദ്ധിമുട്ട് അതുപോലെതന്നെ നെഞ്ചിന്റെയും വയറിന്റെയും മുകൾഭാഗത്ത് ആയിട്ടുള്ള പുകച്ചിൽ. പ്രത്യേകിച്ചു നമുക്ക് ഒരു അറ്റാക്ക് ആണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകൾ, അതുപോലെതന്നെ വയറ്റിൽ എന്തൊക്കെ സംഭവിക്കുന്ന രീതിയിലുള്ള ബുദ്ധിമുട്ട് ഭക്ഷണം കഴിക്കുവാനുള്ള മടിപ്പ് ഇങ്ങനെ വയറു സംബദ്ധമായ ഒരുപാട് കാര്യങ്ങൾ അലട്ടുന്ന ആളുകളാണ് നമ്മളിൽ മിക്കവരും.
എന്തുകൊണ്ടാണ് ഗ്യാസ് സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്നത് എന്തുകാരണമാണ് എന്ന് നമുക്ക് നോക്കാം. ഒട്ടുമിക്ക ആളുകളുടെയും വായിൽ പുണ്ണ് ഉണ്ടാക്കാറുണ്ട്. ശരിക്കും പറഞ്ഞാൽ ഇത്തരത്തിൽ വായ്പ്പുണ്ണ് ഉണ്ടാകുന്നത് നമ്മുടെ വയർ ആയിട്ടുള്ള അസുഖത്തിന്റെ തുടർച്ചയായി വരുന്നതാണ്. വായ്പ്പുണ്ണ് ഉണ്ടാകുമ്പോൾ നല്ല ഉഗ്രമായ വേദനയുണ്ടാകും ചിലപ്പോൾ ബ്ലഡ് വരെ വന്നേക്കാം.
ഈ ഒരു രീതിയിൽ തന്നെയാണ് നമ്മുടെ ശരീരത്തിന്റെ ഉള്ളിലും നടക്കുന്നത്. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ അന്നനാളത്തിലൂടെ ആമാശയത്തിലേക്ക് ഭക്ഷണം എത്തുന്നു. അപ്പോൾ ആ ഒരു സ്ഥലങ്ങളിലൊക്കെ നമുക്ക് ഈ ഒരു രീതിയിൽ മുറിവ്ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഗ്യാസ്ത്രറ്റീസ് എന്ന് പറയുന്നത്. ഇത്തരത്തിലുണ്ടാകാനുള്ള പ്രധാന കാരണം എന്ന് വെച്ചാൽ ബാക്ടീരിയയാണ്.
നമ്മുടെ ശരീരത്തിൽ ഒരു ബാക്ടീരിയ വരുന്നുണ്ട്. പക്ഷേ ആർക്കാണ് പ്രതിരോധശേഷി കുറയുന്നത് അവരുടെ ആമാശയത്തിൽ ബാക്ടീരിയ അസുഖങ്ങൾ പരത്തുന്നു. നമ്മുടെ വയറിലേക്ക് ഇത്തരത്തിലുള്ള ബാക്ടീരിയകൾ എത്തുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ മൂലമാണ്. പ്രതിരോധശേഷി കുറയുന്നത് അനുസരിച്ച് ഇത്തരത്തിൽ അസുഖങ്ങൾ ഉണ്ടാകുന്നു. കൂടുതൽ വിവരങ്ങൾക്ക് ആയി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credi t: Arogyam