നാം ക്ഷേത്രദർശനം നടത്തുന്നവരാണ്. ക്ഷേത്രദർശനം നടത്തുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് അറിയേണ്ടതുണ്ട് ശരീര ശുധിയോടുകൂടി വേണം ക്ഷേത്രദർശനം നടത്താൻ. അതായത് നാം കുളിച്ച് വൃത്തിയോടും വിശുദ്ധിയോടും കൂടി വേണം ക്ഷേത്രത്തിലേക്ക് പോകാൻ. ഭഗവാൻ അല്ലെങ്കിൽ ഭഗവതി കൂടിയിരിക്കുന്ന ഇടമാണ് അവിടം. അതുകൊണ്ട് ശരീരശുദ്ധിയോടൊപ്പം തന്നെ മനസ്ശുദ്ധിയും നിർബന്ധം തന്നെയാണ്.
അതുകൊണ്ട് തന്നെ ഏകാഗ്രമായ മനസ്സോടുകൂടി ക്ഷേത്രദർശനം നടത്തുന്നതാണ് ഏറ്റവും ഉത്തമം. ക്ഷേത്രദർശനം നടത്തുന്ന വേളയിൽ മറ്റുകാര്യങ്ങളെ കുറിച്ചുള്ള ചിന്തകൾ എല്ലാം മാറ്റിവെച്ചുകൊണ്ട് നാമും ഈശ്വരനും മാത്രമായുള്ള അഭിമുഖ സംഭാഷണം മാത്രം നടത്തുകയാണ് വേണ്ടത്. കൂടാതെ ക്ഷേത്രദർശനം നടത്തുമ്പോൾ നമുക്ക് തീർച്ചയായും വേണ്ടുന്ന ഒരു കാര്യം സമയമാണ്. സമയമില്ലാത്ത വേളയിൽ വളരെ പെട്ടെന്ന് ക്ഷേത്രത്തിലേക്ക് ഓടി കയറുകയും വളരെ പെട്ടെന്ന് ഇറങ്ങി പോവുകയും ചെയ്യാൻ പാടുള്ളതല്ല.
സമയമെടുത്ത് ക്ഷേത്രദർശനം നടത്തി ഭഗവാന്റെ സന്നിധിയിൽ അല്പസമയം ഇരുന്നു പ്രാർത്ഥനകളും മന്ത്രങ്ങളും ജപിക്കേണ്ടതാണ്. ഇത്തരത്തിൽ ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹമായിരിക്കും ലഭിക്കുക. കൂടാതെ ക്ഷേത്രദർശനത്തിന് ശേഷം തിരിച്ച് മടങ്ങി വീട്ടിലേക്ക് തന്നെ വരേണ്ടതാകുന്നു. വരുന്ന വഴി ആരുടെയും വീട്ടിൽ കയറുകയോ മറ്റുള്ള സ്ഥലങ്ങളിലേക്ക് പോവുകയോ ചെയ്യരുത്. തീർത്തും അകലെയുള്ള ക്ഷേത്രദർശനം ആണ് നടത്തുന്നത് എങ്കിൽ തിരിച്ചു വരുന്നതിനു മുൻപ് മറ്റേ എവിടെയെങ്കിലും.
കേറേണ്ടതായുള്ള സന്ദർഭങ്ങളെല്ലാം ഉണ്ടായേക്കാം. അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ ക്ഷേത്രം വീടിനടുത്താണ് എങ്കിൽ ഉറപ്പായും ക്ഷേത്രദർശനത്തിന് ശേഷം വേഗം വീട്ടിലേക്ക് തന്നെ മടങ്ങിവരേണ്ടതാണ്. കൂടാതെ ക്ഷേത്രദർശനം നടത്തുമ്പോൾ അതായത് ക്ഷേത്രത്തിനകത്തേക്ക് നാം കയറുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ക്ഷേത്രത്തിനകത്ത് നമ്മുടെ നഖം മുടി രക്തം എന്നിവ വീഴാനായി അനുവദിച്ചുകൂടാ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.