വൻകുടലിൽ ഉണ്ടാകുന്ന അർബുദത്തിന് ഈ കാലത്ത് പ്രശസ്തി ഏറി വരികയാണ്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. ലോകമെമ്പാടുമുള്ള ക്യാൻസറുകൾ പരിശോധിക്കുകയാണ് എങ്കിൽ പുരുഷന്മാരിൽ ഉണ്ടാകുന്ന ക്യാൻസറിൽ വൻകുടൽ ക്യാൻസർ മൂന്നാം സ്ഥാനവും, സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസർ അതായത് കുടലിൽ ഉണ്ടാകുന്ന ക്യാൻസർ രണ്ടാം സ്ഥാനവുമാണ് ഇപ്പോൾ കണ്ടുവരുന്നത്.
മുൻ കാലങ്ങളിൽ 60 വയസ്സിനു ശേഷമുള്ള ആളുകളിൽ കണ്ടുവന്നിരുന്ന ഒരു അസുഖം മാത്രമായിരുന്നു വൻകൂടലിലെ ക്യാൻസർ. എന്നാൽ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ക്യാൻസർ കൂടുതലായും 20, 40 വയസ്സിനിടയിലുള്ള ആളുകളിലും കണ്ടുവരുന്നു. ഈ അസുഖം വരാതിരിക്കുവാൻ ആവശ്യമുള്ള പ്രികോഷൻസ് എടുക്കുകയാണ് എങ്കിൽ നല്ലൊരു പരിധിവരെ ക്യാൻസർ വരാതിരിക്കുകയും അഥവാ അതിന്റെ ആരംഭത്തിൽ തന്നെ കണ്ടുപിടിക്കുകയും ചെയ്ത് പൂർണ്ണമായും ക്യാൻസറിനെ നീക്കം ചെയ്യുവാൻ സാധിക്കും എന്നതാണ്.
മാറിവരുന്ന ജീവിത ശൈലി തന്നെയാണ് വൻകുടൽ ക്യാൻസർ ഉണ്ടാകുവാൻ കാരണമാകുന്നത്. ജീവിതശൈലി എന്ന് പറയുമ്പോൾ അമിതമായി ഫാസ്റ്റ് ഫുഡ് ഉപയോഗിക്കുന്നത് കാരണമാണ്. മദ്യപാനം, പുകവലി ഇവ ക്യാൻസർ വരുവാൻ കാരണമാണ്. 90 ശതമാനം ക്യാൻസർ എങ്കിലും പാരമ്പര്യമായിട്ട് ഉള്ള രോഗങ്ങൾ ആണ്. ക്യാൻസറിനെ തൊട്ടുമുമ്പ് ഉണ്ടാകുന്ന പോളിംഗ് എന്ന് പറയുന്ന സ്റ്റേജ് വളരെ പൊതുവായി കണ്ടുവരുന്നുണ്ട്.
കുടൽ ക്യാൻസർ വരുവാനുള്ള പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് മല വിസർജ്ജനത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്. അതായത് മലബന്ധം, കൂടെക്കൂടെ മലം ഇളകി പോവുക, മലം രക്തവുമായി കലർന് വരുക ഇതൊക്കെ ക്യാൻസറിന്റെ പ്രധാന രോഗലക്ഷണങ്ങളായി കണ്ടുവരുന്നു. അതിനുപുറമേ രക്തം ശരീരത്തിൽ നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന വിളർച്ച, നടക്കുമ്പോൾ ഉണ്ടാകുന്ന കിതപ്പ് ഇതും ക്യാൻസറിന്റെ ഉത്തമ ലക്ഷണങ്ങളാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Baiju’s Vlogs