30 വയസ്സായശേഷം ഏറ്റവും കൂടുതൽ സ്ത്രീകളിലും പുരുഷന്മാരിലും അനുഭവിക്കുന്ന ഒരു വിഷയമാണ് മുഖത്ത് അഭംഗി ആയി ഉണ്ടാകുന്ന കരുവാളിപ്പുകൾ. അതായത് വളരെ പൊതുവായി ഏറ്റവും വ്യാപകമായി കണ്ട് വരുന്ന ഒരു പ്രശ്നമാണ്. സ്ത്രീകളിൽ ശ്രദ്ധിക്കുകയാണെങ്കിൽ കവിളിന്റെ ഇരുവശത്തും വലിപ്പമുള്ള കറുപ്പ് നിറം കാണാം. ചില ആളുകൾക്ക് നെറ്റിയിൽ, മൂക്കിൽ ഒക്കെ ഇത്തരത്തിലുള്ള കരിമംഗലം കണ്ടുവരുന്നു.
ചെറുപ്രായത്തിൽ ഈ ഒരു കരിമംഗലം ഒരിക്കലും കാണുകയില്ല. സ്ത്രീകളിൽ ആണെങ്കിൽ ഡെലിവറിക്ക് ശേഷം 30 വയസിന് ശേഷം ശരീരത്തിൽ വളരെയധികം ഹോർമോൺ വ്യത്യാസം വരുന്നു. ഇത്തരത്തിലുള്ള വ്യതിയാനം മൂലമാണ് മുഖത്ത് കരിമംഗലം ഉണ്ടാകുന്നത്. പുരുഷന്മാർക്ക് ആണെങ്കിൽ അവരുടെ ജോലി സംബന്ധമായി തിരക്കുകൾ കിടയിൽ വെയിൽ കൊള്ളുന്നവർക്കും ഈ കരിമംഗലം അല്ലെങ്കിൽ മെലാസ്മയുടെ സാധ്യതകൾ വളരെ കൂടുതലാണ്.
കരിമംഗലത്തെ നീക്കാൻ എന്ത് ട്രീറ്റ്മെന്റ് ആണ് നൽകേണ്ടത്…?. രാവിലെ വൈകുന്നേരം നിർബന്ധമായി മുഖത്തിലെ സ്കിന്നിന് അല്ലെങ്കിൽ ശരീരത്തിൽ മോയ്സ്റൈസർ ചെയ്യുക എന്നതാണ്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നിർബന്ധമായിട്ടും വീട്ടിൽ നിന്ന് പുറത്തേയ്ക്ക് പോകുന്നു അല്ലെങ്കിൽ വീട്ടിൽ തന്നെ ഇരിക്കുകയാണ് എങ്കിൽ നിർബന്ധമായിട്ടും സൺ ക്രീം ശീലമാക്കേണ്ടതാണ്. അതായത് സൂര്യ രശ്മികളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുവാൻ 30pf മുതൽ 50spf വരെയുള്ള സൺക്രിപ്സ് ആണ് നിങ്ങൾ ഉപയോഗിക്കേണ്ടത്.
മറ്റൊരു കാര്യം എന്ന് പറയുന്നത് മുഖത്ത് ഉണ്ടായിരിക്കുന്ന കരിമംഗലത്തെ എങ്ങനെ ഒഴിവാക്കാനായി സാധിക്കും എന്നതാണ്. കരിമംഗലം ചികിത്സ എന്ന് പറയുന്നത് പ്രധാനമായും മൂന്നുനാലു ട്രീറ്റ്മെന്റിന്റെ കോമ്പിനേഷൻ മെത്തേഡ് ആണ്. നമ്മുടെ മുഖത്തിലുള്ള ഡാമേജ് ആയിട്ടുള്ള എങ്ങനെ ഒരു കെമിക്കൽപീൽ ഉപയോഗിച്ച് സ്കിന്നുകളെ 10 ദിവസം കൊണ്ട് ദൃതപെടുത്തുക എന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam