തലച്ചോറിൽ രക്തസ്രാവം ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക…. | Bleeding In The Brain.

Bleeding In The Brain :  ഇന്ന് ഒട്ടനവധി ആളുകൾ മരണപ്പെടുവാൻ ഇടയാകുന്നത് തലച്ചോറിലെ രക്തസ്രാവം മൂലമാണ്. തലച്ചോറിലെ രക്ത ധമനികൾ പൊട്ടി കഴിഞ്ഞാൽ 50% ത്തോളം രോഗികൾ മരിക്കുവാനുള്ള സാധ്യത ഏറെയാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നത്. പ്രധാനമായും രണ്ടുതരത്തിലാണ് തലച്ചോറിൽ രക്തസ്രാവം വരുവാനുള്ള സാധ്യത. ബീപി കുടുബോൾ വരാം അല്ലെങ്കിൽ അഞ്ഞൂറിസം തച്ചോറിൽ ചെറിയ കുമിളകൾ പോലെ വന്ന് രക്തക്കുഴലുകൾ പോട്ടി തലയിൽ രക്തസ്രാവം ഉണ്ടാകാം.

   

ബീപി മൂലം ഉണ്ടാകുന്ന രക്തസ്രാവം കുറയ്ക്കുവാനായി നമുക്ക് മാനെജ് ചെയ്യുവാനായി സാധിക്കും. അഞ്ഞൂറിസം നിങ്ങളിൽ ഉണ്ട് എങ്കിൽ അത് എത്രയും പെട്ടെന്ന് കണ്ടുപിടിച് ഒന്നെങ്കിൽ ക്ലിപ്പ് ചെയ്യുക അല്ലെങ്കിൽ കോയിൽ ചെയ്യാവുന്നതാണ്. എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും അധികടിനമായ തലവേദന അനുഭവപ്പെടുക. ചിലപ്പോൾ തലവേദനയുടെ കൂടെ തന്നെ ഛർദി ഉണ്ടാകും.

ചില ആളുകൾ അബോധ അവസ്ഥയിൽ പോകും. ഈ ഒരു രീതിയിൽ ലക്ഷണങ്ങൾ മൂലം തലവേദന വന്നാൽ ഉടൻതന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ പോയി സിറ്റിസ്കാൻ എടുത്ത് നോക്കേണ്ടതാണ്. തലയോട്ടി തുറന്ന് അഞ്ഞൂറിസം ഉള്ള ഭാഗത്ത് ചെറിയൊരു ക്ലിപ്പ് ഇടുന്നു. ഇങ്ങനെ ക്ലിപ്പ് ഇടുന്നത് മൂലം അഞ്ഞൂറിസത്തിനുള്ളിൽ ഉള്ളിലേക്ക് രക്തം കയറാതെ ഇരിക്കുന്നു.

ആയതുകൊണ്ടുതന്നെ പിന്നീട് തലച്ചോറിൽ രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത വളരെയേറെ കുറവാണ്. സ്ത്രീകളിലും പുരുഷന്മാരിലും വളരെ പൊതുവായി കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ് തലച്ചോറിലെ രക്തസ്രാവം. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *