നിങ്ങളുടെ വീടുകളിൽ ഇത്തരം വസ്തുക്കൾ വയ്ക്കുമ്പോൾ സൂക്ഷിക്കുക. പ്രധാന വാതിൽ വില്ലൻ തന്നെ…

വീട് വയ്ക്കുമ്പോൾ ഏറെ പ്രാധാന്യം കൊടുക്കേണ്ട ഒന്ന് തന്നെയാണ് പ്രധാന വാതിൽ. പ്രധാന വാതിലിനെ മുൻപിലായി നാം എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അകത്തുനിന്ന് പുറത്തേക്ക് നോക്കുമ്പോഴും പുറത്തുനിന്ന് അകത്തേക്ക് നോക്കുമ്പോഴും പ്രധാന വാതിലിനെ ഇരുപുറങ്ങളുമായി ഉള്ള വസ്തുക്കൾ ഏറെ ശ്രദ്ധിക്കേണ്ട ഒന്നു തന്നെയാണ്. നാം വീട്ടിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ പാടില്ലാത്ത കാര്യങ്ങൾ എന്തെല്ലാം എന്ന് ആദ്യം നമുക്ക് നോക്കാം.

   

തടിയുള്ള വൃക്ഷങ്ങൾ പുരയിടത്തിൽ നിൽക്കുന്നത് ഏറെ ദോഷകരമാണ്. അതായത് നമ്മുടെ അതിർത്തിയിൽ പ്രധാന വാതിലിന് അഭിമുഖമായി തടിയുള്ള വൃക്ഷങ്ങൾ നിൽക്കുന്നത് ആ വീടിനെ ഏറെ ദോഷകരമാണ്. കൂടാതെ നമ്മുടെ പ്രധാന വാതിലിന് നേരെയായി ഇലക്ട്രിക് പോസ്റ്റോ മറ്റോ ഉള്ളത് വീടിനെ ദോഷം വരുത്തുന്ന ഒന്നുതന്നെയാണ്. കൂടാതെ നാം വീട്ടിലേക്ക് വരുന്ന വഴി പ്രധാന വാതിലിന് നേരെ അഭിമുഖമായി തന്നെയാണ് വന്നുചേരുന്നത്.

എങ്കിൽ അത് ഏറെ ദോഷകരമായ ഒരു കാര്യം തന്നെയാണ്. അതുകൊണ്ട് നമ്മുടെ പ്രധാന വാതിലിൽ ഒന്നുകിൽ വഴിയിൽ നിന്ന് അല്പം മാറ്റി വയ്ക്കുകയോ അല്ലെങ്കിൽ വഴി അല്പം മാറ്റി വയ്ക്കുകയോ ചെയ്യേണ്ടതാണ്. കൂടാതെ നമ്മുടെ വീടുകളിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ പ്രധാന വാതിലിനെ അഭിമുഖമായി സെപ്റ്റിക് ടാങ്കോ കിണറോ കുഴിയോ കുളം ഉള്ളത് ആണെങ്കിൽ വളരെയധികം ദോഷകരമാണ്.

ആ വീടിനെ ഒരിക്കലും ഉയർച്ച ഉണ്ടായിരിക്കുകയില്ല. കൂടാതെ പ്രധാന വാതലിനു മുൻപിലായി ചെരുപ്പുകൾ കൂട്ടംകൂട്ടിയിടുന്നത് വളരെ ദോഷകരമാണ്. നാം വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആ ചെരുപ്പ് കണ്ടു പുറത്തിറങ്ങുന്നത് വളരെയധികം നെഗറ്റീവ് എനർജി തരുന്ന ഒന്നുതന്നെയാണ്. കൂടാതെ വീടിനു മുൻപിലായി വിറകു പുരയും വിറകു കൂനയും കൂട്ടിയിടുന്നത് വളരെ ദോഷകരമാണ്. പട്ടടയ്ക്ക് തുല്യമാണ് ഇത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.