60 വയസ്സുള്ള രമേശന്റെ രണ്ടാം വിവാഹമാണ് ഇന്ന് നടക്കാനായി പോകുന്നത്. വിവാഹ പന്തലിൽ ഒരുപാട് പേർ കൂട്ടം കൂടി നിൽപ്പുണ്ട്. അതിൽ രമേശന്റെ ബന്ധുക്കളും സ്വന്തക്കാരും നാട്ടുകാരും എല്ലാമുണ്ട്. എല്ലാവരും രമേശനെ കളിയാക്കുകയാണ്. വധു 40 വയസ്സുകാരിയാണ്. എല്ലാവരും ചേർന്ന് അവളെയും പറയുന്നുണ്ട്. ഇവൾക്ക് ഇത് എന്തിന്റെ കേടാണ് ഈ വയസ്സാംകാലത്ത് ഈ കിളവനെ അല്ലാതെ ഇവൾക്ക് കെട്ടാൻ വേറെ ആരെയും കിട്ടിയില്ലേ എന്നെല്ലാം അവർ പറയുന്നുണ്ട്.
അതുകൊണ്ടുതന്നെ വിവാഹ വേദി ആകെ ഇളകി മറിയുകയാണ്. 40 കാരി സീതയുടെയും രണ്ടാം വിവാഹം തന്നെയായിരുന്നു. അവൾ ഭർത്താവിൽ നിന്ന് ബന്ധം വേർപ്പെടുത്തി വീട്ടിൽ വന്ന് നിൽക്കുകയായിരുന്നു. രമേശന്റെ പെൺമക്കൾക്ക് ആറും നാലും വയസ്സ് പ്രായം ഉണ്ടായിരുന്നപ്പോഴായിരുന്നു അയാളുടെ ആദ്യ ഭാര്യ മരണപ്പെട്ടത്. അതേ തുടർന്ന് വീട്ടുകാരും ബന്ധുക്കളും അയാളോട് മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചതാണ്. എന്നാൽ മക്കളെ ഓർത്ത് അയാൾ അതിനെ തയ്യാറായില്ല.
താൻ വീണ്ടും ഒരു വിവാഹം കഴിച്ചു കൊണ്ടുവന്നാൽ ആ സ്ത്രീ തന്റെ മക്കളെ ഉപദ്രവിക്കുമോ എന്ന് അയാൾ ഭയന്നു. അതുകൊണ്ട് തന്നെ ആ പെൺകുട്ടികൾക്ക് വേണ്ടി പിന്നീടങ്ങോട്ട് അയാൾ ജീവിച്ചു. അവർക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു. അവർക്ക് നല്ല ജോലി ലഭിച്ചു. നല്ല യോഗ്യന്മാരും സുന്ദരന്മാരുമായ ഭർത്താക്കന്മാരെ അവർക്ക് കണ്ടുപിടിച്ചു കൊടുക്കാനും അയാൾ മറന്നില്ല. വിവാഹശേഷം പെൺമക്കൾ വിദേശത്തേക്ക് പോയി.
തങ്ങളുടെ അച്ഛൻ നാട്ടിൽ തനിച്ചായേക്കും എന്ന് അവർ സങ്കടപ്പെട്ടു. അങ്ങനെ അവർ പല വിവാഹാലോചനകളും അച്ഛനുവേണ്ടി നടത്തി. എന്നാൽ അയാൾ അതിനൊന്നും തയ്യാറായില്ല. അവസാനം അയാൾ ഒറ്റയ്ക്കായി പോയേക്കും എന്ന ഒരു ഭയം അയാളിലും ഉണ്ടായി. അതുകൊണ്ട് തന്നെ അയാളുടെ നിർബന്ധം പതുക്കെ കുറഞ്ഞുവന്നു. അങ്ങനെ മക്കൾ കണ്ടുപിടിച്ചതായിരുന്നു സീതയെ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.