ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്നീ അസുഖം കാരണം ഇത്തരം ലക്ഷണങ്ങൾ നിങ്ങളിൽ അനുഭവപ്പെടുന്നുണ്ടോ… | Are You Experiencing These Symptoms.

Are You Experiencing These Symptoms : ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ കണ്ടുവരുന്ന വരുന്ന മുഖ്യ ആരോഗ്യപ്രശ്നമാണ് സന്ധിവാതം അഥവാ ആർത്രൈറ്റിസ്. ആർത്രൈറ്റിസ് മൂലം ശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളിൽ നീർകെട്ടോ വേദനയോ അതി കഠിനമായ പ്രയാസം അനുഭവപ്പെടുന്നുണ്ടോ. ഈയൊരു അസുഖത്തിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് തന്നെ അതികഠിനമായ ജോയിൻ വേദനയാണ്.

   

കൈകാലുകൾ ഒന്ന് മടക്കുമാനോ നിവർത്തുവാനോ പോലും കഴിയാത്ത വിധത്തിലുള്ള വേദന, കൂടാതെ കൈകാലുകളിലെ പിടുത്തം, ശരീര ഭാഗത്ത് അതായത് വേദന അനുഭവപ്പെടുന്ന ഭാഗങ്ങളിൽ ചുവപ്പ് നിറവും ചെറിയ രീതിയിൽ ചൂടും അനുഭവപ്പെടുക എന്നിവയാണ് മുഖ്യ ലക്ഷണങ്ങൾ. ഈ ഒരു അസുഖത്തെ നേരത്തെ തന്നെ വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാനാവും. അതായത് ആർത്രൈറ്റിസ് പിടിപെടുന്നതിന്റെ മുൻപ് തന്നെ അമിതമായ ക്ഷീണം അനുഭവപ്പെടുക എന്നതാണ്.

അതികഠിനമായ വേദനയും വീക്കവുമാണ് ആർത്രൈറ്റിസ് മൂലം ഉണ്ടാവുക. ആർത്രൈറ്റിസ് എന്ന് പറയുന്നത് പല അസുഖത്തിന്റെ കാരണം മൂലവും വന്നേക്കാം. അതായത് ആമവാതം, എല്ല് തേമാനം, ഗൗട്ട് ആർത്രൈറ്റിസ്, ഇൻഫെക്‌ഷൻ ആർത്രൈറ്റിസ് എന്നിങ്ങനെ പ്രധാനമായും നാല് തരത്തിലാണ് ഉള്ളത്. മദ്യം കഴിക്കുന്ന ആളുകളിലും അമിതവണ്ണമുള്ള ആളുകളിലും ആണ് ഗൗട്ട് ആർത്രൈറ്റിസ് സർവ്വസാധാരണയായി കണ്ടുവരുന്നത്.

എങ്ങനെ ഈ അസുഖങ്ങളെല്ലാം മനസ്സിലാക്കാൻ സാധിക്കും എന്ന് നോക്കാം. ആർത്രൈറ്റിസ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ കാണിച്ചുതരുന്ന രോഗ ലക്ഷണം മാത്രമാണ്. ഒരു വ്യക്തിക്ക് ജോയിൻ വേദന അല്ലെങ്കിൽ ശരീര വേദന വന്നു കഴിഞ്ഞാൽ ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് ഇത് വൈദ്യസഹായം തേടേണ്ട ഒന്നാണോ എന്നാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ വേദന അമിതമായി കൂടുകയാണ് എങ്കിൽ അത് ഇൻഫ്ളമെറ്ററി അർത്തറിറ്റീസിന്റെ സൂചനയാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *