Aortic Aneurysm Note : അയൂട്ടിക്ക് അന്യൂറിസം എന്ന് പറയുന്നത് അതൊരു വലിയ ഗുരുതരമായിട്ടുള്ള ഒരു അസുഖമാണ്. അതായത് എല്ലാ മനുഷ്യന്മാരിലും കൈ, കാല്, ലിവർ തുടങ്ങി എല്ലാ അവയവങ്ങളിലേക്കും രക്തം എത്തിക്കുന്ന പ്രധാന രക്ത ധമനി ആണ് ഇത്. ഹാർട്ടിൽ നിന്ന് മുകളിലേക്ക് പോയി വളഞ്ഞ് തിരിഞ്ഞ് വയറ്റിലേക്ക് രക്തം പമ്പ് ചെയുന്നു. ഇതിന്റെ പേരാണ് അയൂട്ടിക്ക് അന്യൂറിസം.
അയൂട്ടിക്ക് അന്യൂറിസം എന്ന് പറഞ്ഞിട്ടുള്ള രക്ത ധമനി യിൽ ഹയ് പ്രഷറിലാണ് രക്തം പോയിക്കൊണ്ടിരിക്കുന്നത്. കാരണം അതിൽ നിന്ന് വേണം എല്ലാ അവയവങ്ങളിലേക്കും രക്തം എത്തിക്കുവാൻ. ഉയർന്ന പ്രഷർ രക്തം പോകുന്ന അയൂട്ടിക്ക് ചില ആളുകളിൽ പതുക്കെ വീർക്കുവാൻ ആയി തുടങ്ങും. അതായത് ബലൂൺ പോലെ വീർത്ത് വരും. അങ്ങനെ ഒരു പോയിന്റ് ആകുമ്പോൾ ഇത് പൊട്ടും. തൽക്ഷണം ആളുകൾ മരണപ്പെടുന്നു.
ഇത് പലപ്പോഴും ആളുകൾ വഴിയിൽ കുഴഞ്ഞു വീണ് മരിക്കുന്നതിന് കാരണമാകുന്നു. തുടക്കത്തിൽ ഒരു രോഗ ലക്ഷണങ്ങളും ഉണ്ടാക്കാതെ രോഗി പോലും അറിയാതെ ഇത് പതിയെ വീർത്ത് വരുന്നു 65 വയസായ സ്ത്രീകളും പുരുഷന്മാരും രണ്ട് മിനിറ്റ് നിൽക്കുന്ന അൾട്രാ സൗണ്ട് സ്കാൻ ചെയ്‌ൽ അന്യൂറിസം ഉണ്ടോ ഇല്ലയോ എന്ന് അറിയുവാനായി സാധിക്കുന്നതാണ്. അന്യൂറിസം വന്നു കഴിഞ്ഞാൽ എന്തൊക്കെ രോഗലക്ഷണങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം.
വയറുവേദ, മൂത്രക്കല്ല് തുടങ്ങിയ ലക്ഷണങ്ങളാണ് പൊതുവേ ആളുകളിൽ കണ്ടുവരുക. ഒട്ടും തന്നെ പ്രതീക്ഷിക്കാതെ കണ്ടെത്തുന്ന ഒരു രോഗലക്ഷണം ആയാണ് ആയോട്ടിക്ക് അന്യൂറിസത്തിന് വരുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam