ഏതൊരു പച്ചിലയും ഒരുനാളിൽ പഴുക്കുമെന്ന് ഓർക്കാതിരിക്കരുത്…

ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി പോയിരുന്നതായിരുന്നു ഞാൻ. അപ്പോഴാണ് അവിടെ താടിയെല്ലാം നരച്ച് മുഷിഞ്ഞ വസ്ത്രവും ഇട്ട് ഒരു ദരിദ്രനായ വൃദ്ധൻ കടന്നുവന്നത്. അയാൾ വന്ന ഊണ് കഴിക്കാനായി ഇരുന്നു. ആ ഹോട്ടലിലെ ഭക്ഷണം വിളമ്പുന്ന ആൾ അദ്ദേഹത്തിന് വേണ്ടി ഭക്ഷണം കൊണ്ടുവരാനായി ഒരുങ്ങുകയായിരുന്നു.

   

ഭക്ഷണം വിളമ്പുന്നതിന് മുൻപായി ആ വൃദ്ധൻ അയാളോട് ഇങ്ങനെ ചോദിച്ചു. ഈ ഊണിന് എന്താണ് വില എന്ന്. മീനും കൂട്ടി 50 രൂപയാകും എന്ന് അയാൾ വൃദ്ധനോട് പറയുകയും ചെയ്തു. മീനില്ലാതെ മറ്റു കറികൾക്കും ചോറിനുമായി 30 രൂപ ആകും എന്നും അയാൾ പറഞ്ഞു. എന്നാൽ എന്റെ കയ്യിൽ ഈ 10 രൂപ മാത്രമേയുള്ളൂ എന്ന് പറഞ്ഞ് പോക്കറ്റിൽ നിന്ന് ഒരു പത്ത് രൂപയുടെ നോട്ട് അദ്ദേഹം പുറത്തെടുത്തു. അത് കണ്ടപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു.

ഇനി ആ ഹോട്ടലിന്റെ ഉടമ എന്ത് ചെയ്യും എന്ന് ഞാൻ ശ്രദ്ധിച്ചു. എന്നാൽ അയാൾ എന്നെ ഞെട്ടിച്ചു കളഞ്ഞു. അയാൾ എല്ലാ കറികളും മീനും അടക്കം നല്ലൊരു ഊണ് ആ വൃദ്ധന് വേണ്ടി കൊണ്ടുവന്നു വെച്ചു കൊടുത്തു. ആ ഭക്ഷണം കഴിക്കുമ്പോഴും അയാളുടെ കണ്ണ് കൊച്ചുകുട്ടികളെ പോലെ നിറയുകയും തുടയ്ക്കുകയും ചെയ്തിരുന്നു. എന്തിനാണ് കരയുന്നത് എന്ന് അടുത്തിരുന്ന ഒരാൾ ആ വൃദ്ധനോട് ചോദിച്ചു.

അയാൾ പറഞ്ഞു എന്റെ കഴിഞ്ഞകാലം ഓർത്ത് സങ്കടപ്പെട്ട് പോയതാണെന്ന്. എനിക്ക് മൂന്ന് മക്കളാണ് ഉള്ളത്. രണ്ടാണും ഒരു പെണ്ണും. ഞാനും എന്റെ ഭാര്യയും ഒരുപാട് കാലം കഷ്ടപ്പെട്ടിട്ടാണ് മക്കളെ വളർത്തി വലുതാക്കി ഓരോ നിലയിൽ എത്തിച്ചത്. എന്നാൽ വളർന്നു വലുതായപ്പോൾ അവർക്ക് തന്നെ വേണ്ടാതായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.