പൊന്നുപോലെ പോറ്റിവളർത്തിയ അനിയത്തി വീട്ടിൽനിന്ന് അടിച്ചിറക്കി…

കാലം വളരെ പെട്ടെന്ന് ജീവിതങ്ങളെ മാറ്റിമറിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്. അച്ഛന്റെ മരണശേഷം അമ്മയും ഞാനും അനിയത്തിയും മാത്രമാണ് ഉണ്ടായിരുന്നത്. പഠിക്കാൻ മിടുക്കിയായിരുന്ന അതുകൊണ്ടുതന്നെ ഒരു ടീച്ചർ ആവാനുള്ള ബിരുദം ഞാൻ നേടിയിരുന്നു. അതിനുശേഷം വീട്ടിലെ അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ട് ട്യൂഷൻ സെന്ററിലും വീട്ടിലും മാറിമാറി ട്യൂഷൻ എടുത്ത് അമ്മയെ ഒരു കൈ സഹായത്തിനായി താങ്ങായി സന്തോഷിപ്പിക്കാൻ ആയി എന്നും ശ്രദ്ധിച്ചിട്ടുള്ളൂ.

   

അങ്ങനെ ഒരു ദിവസം താനും അമ്മയും സഹോദരിയും കൂടി ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്നു. ആ സമയത്ത് ആരും പ്രതീക്ഷിക്കാതെ പെട്ടെന്ന് അവൾ അതു പറഞ്ഞു. ഞാൻ ഒരാളുമായി ഇഷ്ടത്തിലാണ്. എനിക്ക് അയാളെ തന്നെ വിവാഹം കഴിക്കണമെന്ന്. പെട്ടെന്നുണ്ടായ അവളുടെ ആ സംസാരത്തിൽ പ്രകോപിതയായ അമ്മ ചോറുണ്ടിരുന്ന കൈകൾ കൊണ്ട് തന്നെ അവളുടെ മുഖത്ത് ആഞ്ഞടിച്ചു. പെട്ടെന്ന് അവളുടെ മുഖത്ത് പറ്റിയ ചോറെല്ലാം തട്ടിക്കളഞ്ഞു കൊണ്ട് അവളും ദേഷ്യത്തിൽ അവളുടെ ചോറുപാത്രം വലിച്ചെറിഞ്ഞു കളഞ്ഞു.

ആരെല്ലാം പറഞ്ഞാലും ഞാൻ അയാളെ തന്നെ വിവാഹം കഴിക്കും. നിങ്ങളായിട്ട് കഴിപ്പിച്ചു തന്നില്ലെങ്കിൽ ഞാൻ ഇറങ്ങിപ്പോകും എന്ന് വെല്ലുവിളിച്ചുകൊണ്ട് അവൾ മുറിയിലേക്ക് നടന്നു കയറി. ഒന്ന് കരയാൻ പോലും ആകാതെ താടിക്ക് കയ്യും കൊടുത്തിരിക്കുന്ന അമ്മയെ കണ്ട് ഒന്ന് ആശ്വസിപ്പിച്ചിട്ട് മുറിയിൽ അവളുടെ അടുക്കലേക്ക് ചെന്നു.

അവളുടെ മുഖത്ത് തലോടിക്കൊണ്ട് സാരമില്ല എന്ന് പറയുമ്പോഴും അവൾക്ക് തന്നോട് ദേഷ്യവും വാശിയും എല്ലാം ഉണ്ടായിരുന്നു. അവളുടെ മൊബൈൽ ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ സുന്ദരനായ ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ അതിൽ തെളിഞ്ഞു വന്നു. അയാളെയാണ് അവൾ ഇഷ്ടപ്പെടുന്നത് എന്ന് അപ്പോൾ മനസ്സിലായി. താൻ മുറിവിട്ട് പുറത്തിറങ്ങിയപ്പോൾ അവൾ വാതിൽ കൊട്ടിയടച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.