കോഴിക്കൂട്ടിൽ കയ്യിട്ടു കൊണ്ട് എണ്ണി പെറുക്കി കൊണ്ടിരിക്കുകയാണ് അമ്മു. ഈ കോഴികൾ ഒന്നും ഇപ്പോൾ മുട്ടയിടുന്നില്ലേ എന്ന് അവൾ പിറുപിറുത്തു കൊണ്ടിരിക്കുകയാണ്. ചുണ്ടിൽ പാതി കത്തിയെരിഞ്ഞ സിഗരറ്റ്കെടുത്തി കൊണ്ട് അച്ഛൻ ദാസേട്ടൻ അവിടേക്ക് വന്നു. മോളെ ഇപ്പോൾ പശുക്കളും പാൽ തരുന്നില്ല. കോഴികൾക്കും പശുക്കൾക്കും വേണ്ടേ ഹർത്താൽ എന്നു പറഞ്ഞു. അത് പറഞ്ഞാൽ എങ്ങനെയാണ് ശരിയാവുക അച്ഛാ.
കുഞ്ഞിനെ ഫീസ് പോലും അടച്ചിട്ടില്ല. ഞാൻ ഇനി എന്ത് ചെയ്യും എന്റെ ദൈവമേ എന്നോർത്ത് വിഷമിച്ചു നിൽക്കുന്ന അമ്മുവിനെ നോക്കി ദാസേട്ടൻ അവളെ അടുത്ത് ഇരുത്തി. അവളുടെ തലയിൽ പറ്റിപ്പിടിച്ചിരുന്ന അടുക്കള കരിയെല്ലാം നുള്ളി കളയുമ്പോൾ അയാൾ സങ്കടപ്പെടുകയായിരുന്നു. എങ്ങനെ ജീവിക്കേണ്ട എന്റെ മോളാണ്. രാജകുമാരിയെ പോലെ വളരേണ്ടവളായിരുന്നു ഇവൾ. ഞാൻ ഇങ്ങനെ തളർന്നു പോയില്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞുങ്ങൾക്ക് ഇത്ര കഷ്ടപ്പാട് ഇല്ലായിരുന്നു എന്ന് അയാൾ പറഞ്ഞു.
അമ്മു ഓർമ്മകളിലോട്ട് പിന്തിരിഞ്ഞു.അമ്മയുടെ അവസാന വാക്കുകൾ ഓർത്തു. എന്റെ മോനെയും ദാസേട്ടനെയും നീ പൊന്നുപോലെ നോക്കണേ എന്ന്. എന്റെ മോളെ ദൈവം നോക്കിക്കോളും എന്നും അമ്മ കൂട്ടിച്ചേർത്തു. അത് പറഞ്ഞ് അമ്മയ്ക്ക്തെക്കേ പറമ്പിലേക്ക് മടങ്ങിയതാണ്. അവിടുന്ന് അങ്ങോട്ട് അമ്മുവിന്റെ ചുമതലയായിരുന്നു അച്ഛനെയും കുഞ്ഞനുജനെയും നോക്കേണ്ടത്. അവൾ അവരെ ഇന്നോളം നോക്കിയിട്ടും ഉണ്ട്.
അതെല്ലാം ഓർത്തു ജോലിക്ക് പോകാൻ ഒരുങ്ങാനായി നിൽക്കുമ്പോഴായിരുന്നു പുറത്തുനിന്ന് രണ്ട് ആളുകൾ കയറിവരുന്നത് അമ്മുവിന്റെയും അച്ഛന്റെയും ശ്രദ്ധയിൽപ്പെട്ടത്. അച്ഛനോട് ആരാണെന്ന് നോക്കാൻ പറഞ്ഞ അകത്തേക്ക് പോകാൻ നിന്നപ്പോൾ ആ ചെറുപ്പക്കാരൻ അല്പം വേഗത്തിൽ നടന്ന ഉമറത്തേക്ക് കയറി. അവളോട് ഒന്ന് നിൽക്കൂ എന്ന് പറയുകയും ചെയ്തു. പുറത്ത് നേരിയ മഴച്ചാറ്റൽ ഉണ്ടായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.