ജീവിതത്തിൽ ഒരിക്കൽ എങ്കിലും ബാക്ക് പെയിൻ വരാത്തവർ വളരെ അപൂർവമായിരിക്കും. പക്ഷേ ചിലവരിൽ ബാക്ക് പെയിൻ അവരുടെ ജീവിത നിലവാരത്തെയും ജീവിത വിഹാനത്തെയും ശല്യപ്പെടുത്തുകയും അവർ ആഗ്രഹിക്കുന്ന ഒരു പ്രവർത്തികൾ ചെയ്യാൻ സാധ്യമാകാതെയും വരുന്നു. ബാക്ക് പെയിൻ എന്ന അസുഖത്തിന് ചികിത്സാരംഗത്ത് വളരെ ആശ്ചര്യ നിർബരവും പ്രതീക്ഷ നിർഭരവും ആയിട്ടുള്ള പുതിയ ചികിത്സാരീതിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
ബാക് പെയിൻ അഥവാ തണ്ടൽ വേദന എന്ന അസുഖം വരുവാനുള്ള പ്രധാന കാരണം ഡിസ്ക്ക് തേയ്മാനം സംഭവിക്കുക, ഡിസ്ക്കിന്റെ മസിലുകൾക്ക് വീക്കം സംഭവിക്കുക എന്ന കാരണത്താലാണ്. പുരുഷന്മാരും സ്ത്രീകളിലും എന്തിന് ചെറിയ കുട്ടികളിലും ഇന്ന് നടുവേദന വളരെ പൊതുവായി കണ്ടുവരുന്നു. നടുവേദന അവഗണിക്കരുത്. ചികിത്സ സംവിധാനത്തിൽ ഏർപ്പെടുകയാണ് എങ്കിൽ ഈ ഒരു ആരോഗ്യപ്രേശ്നത്തെ എളുപ്പത്തിൽ നമുക്ക് പരിഹരിക്കാം.
ഈ ഒരു അസുഖം വേണ്ട എങ്കിൽ ചികില്സിച്ചില്ല എങ്കിൽ ഇത് മറ്റ് പല ഗുരുതരമായ അസുഖങ്ങൾ ഉണ്ടാക്കുവാൻ കാരണമാകുന്നു. നട്ടെല്ലിനുള്ളിലെ തരുണാസ്ഥി ക്രമേണ കനംകുറയുന്നതാണ് സ്റ്റെനോസിസ്. ഇത് മൂലം സുഷുമ്നാ കനാൽ ചുരുങ്ങുക, ഹെർണിയേറ്റഡ് അല്ലെങ്കിൽ ബൾജിംഗ് ഡിസ്ക് പോലുള്ള ഡിസ്ക് പ്രശ്നങ്ങൾ, മയോഫാസിയൽ പെയിൻ സിൻഡ്രോം എന്നിവയിലേക്ക് നയിക്കും.
അതി കഠിനമായ പെയിൻ ഉണ്ടാകുന്നത് ഡിസ്ക്കുകൾ ഞരമ്പുകളിൽ അമരുന്നത് കൊണ്ടാണ്. എന്തുകൊണ്ടാണ് ഡിസ്ക സ്ഥാനവിത്യങ്ങൾ സംഭവിക്കുന്നത്. നമ്മുടെ ശരീരം എന്നുള്ളത് നട്ടെല്ലിന്റെ ഇരുവശവും ഒരു സിമിട്രിക്ക് ആണ്. നട്ടെല്ലിന് രണ്ട് വശത്തേക്കും തുല്യമായ അളവിൽ ഞരമ്പുകൾ ഉണ്ട്. ആ ഇരുവശത്തെ ഞരമ്പുകളിൽ ഡിസ്ക്കുമായി തട്ടുബോൾ ആണ് വേദന അനുഭവപ്പെടുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam