കഴുത്തിലും കക്ഷത്തിലും ഈ ലക്ഷണങ്ങളോടെ കറുപ്പുനിറം അനുഭവപ്പെടുന്നുണ്ടോ… എങ്കിൽ ശ്രദ്ധിക്കുക.

ഒട്ടുമിക്ക ആളുകളും ഏറെ നേരിടുന്ന ഒരു ഗുരുതരമായ ആരോഗ്യപ്രശ്നം തന്നെയാണ് കഴുത്തിലും, കക്ഷത്തിലും, കൈമുട്ടുകളിലും കണ്ടുവരുന്ന കറുപ്പ് നിറം. ഈയൊരു രീതിയിൽ കണ്ടുവരുന്ന അസുഖത്തെ പറയുന്നത് ‘അകാൻ ദോസിസ്’ എന്നാണ്. പലപ്പോഴും ആളുകളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള വ്യത്യാസങ്ങൾ കണ്ടിട്ടും അത്രയേറെ സീരിയസ് ആയിട്ട് ആരും എടുക്കാറില്ല. പക്ഷേ പലപ്പോഴും ഇത് മറ്റ് ചില പ്രശ്നങ്ങളുടെ ഒരു സൂചനയായിട്ട് ഇത്തരം ഒരു ചെയ്ഞ്ച് ഉണ്ടാകാം.

   

ഏറ്റവും കൂടുതൽ ആയിട്ട് ഇത് കണ്ടുവരുന്നത് അമിതമായിട്ട് വണ്ണം ഉള്ളവരിലാണ്. വണ്ണം വയ്ക്കുമ്പോൾ പലർക്കും പ്രമേഹരോഗം വരുവാൻ സാധ്യതയുണ്ട്, രക്ത സമൃദ്ധം വരുവാൻ സാധ്യതയുണ്ട്, കൊളസ്ട്രോളിൽ വ്യതിയാനങ്ങൾ വരുവാൻ സാധ്യതയുണ്ട്, പോളിസിസ്റ്റിക് ഓവറീസ് സ്ത്രീകളിൽ കൂടുതലായിട്ട് കാണുവാനുള്ള സാധ്യതയുണ്ട്, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട് ഇതിന്റെയെല്ലാം ആദ്യത്തെ സൂചനയായിട്ട് പലപ്പോഴും കറുത്ത പാടുകൾ, കഴുത്തിനെ ചുറ്റും മറ്റു ശരീര ഭാഗത്തും കണ്ടുവരുന്നത് ഒരു സൂചനയായിരിക്കാം.

പ്രത്യേകിച്ച് കുട്ടികളിൽ വളരെ പെട്ടെന്ന് വണ്ണം വയ്ക്കുമ്പോൾ ഇത്തരത്തിൽ ഒരു സൈൻ നിങ്ങൾക്ക് കാണാം എങ്കിൽ അത് തീർച്ചയായിട്ടും വളരെ ഗൗരവപൂർവമായി എടുക്കണം എന്നതാണ്. വണ്ണം കൂടുമ്പോൾ നമ്മുടെ ശരീരം രക്തത്തിന്റെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ ആയിട്ട് കൂടുതൽ ഇൻസുലിൻ ഉണ്ടാക്കേണ്ട സാഹചര്യം ഉണ്ടാവുകയാണ്.

കാരണം വണ്ണം വയ്ക്കുംതോറും ശരീരത്തിലെ മാംസപേശികൾക്ക് ഇൻസുലിന്റെ ആ ഒരു എഫക്റ്റിനോടുള്ള റെസിസ്റ്റൻസ് കൂടുന്നു. ഈയൊരു റെസിസ്റ്റൻസിനെ മറികടക്കുവാൻ ആയിട്ട് ശരീരം കൂടുതൽ കൂടുതൽ ഇൻസുലിൻ ഉണ്ടാക്കേണ്ട സാഹചര്യം വരുകയാണ്. ഈയൊരു സാഹചര്യം കൊണ്ടാണ് നമ്മുടെ ചർമ്മത്തിൽ കറുത്ത പാടുകൾ ഉണ്ടാകുന്നത് തന്നെ. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *