ശരീരത്തിൽ വെള്ള നിറത്തിൽ പാടുകൾ ഉണ്ടാകുന്നതിൽ ഏറ്റവും പ്രധാനമായി കണ്ടുവരുന്ന ഒരു ഫംഗസ് അണുബാധയാണ് ചുണങ്ങ്. കൗമാരക്കാരിലും യുവാക്കളിലും ആണ് ഇത് കൂടുതലായി കണ്ടുവരാറുള്ളത്. ചുണങ്ങ് ഉണ്ടാക്കുന്ന മാനസിസി എന്ന ഫംഗസ്ന്റെ ഉപരിതലത്തിൽ സെൽസിനെ തടസ്സപ്പെടുത്തുകയും തന്മൂലം വെളുത്ത നിറത്തിലും ഇരുണ്ട നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു. ഇവിടെ ഉപരിതലത്തിൽ ചില ശൽക്കങ്ങൾ കാണാറുണ്ട്.
ഇത്തരം പ്രശ്നത്തിൽ നിന്ന് മറികടക്കാൻ കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കുക, പുറത്തുപോയി വന്നു കഴിഞ്ഞാൽ ഉടൻതന്നെ കുളിക്കുക, അമിതമായ സൂര്യപ്രകാശവും അമിതമായി വിയർക്കുന്നതും ഒഴിവാക്കുക, എണ്ണമയമുള്ള വസ്തുക്കൾ ശരീരത്തിൽ ഉപയോഗിക്കുന്നത് കഴിയുന്നതും കുറയ്ക്കുക. ചുണങ്ങ് പോലെ തന്നെ ശരീരത്തിൽ വളരുന്ന മറ്റൊരു അസുഖമാണ് പിറ്റൈറിയാസിസ് ആൽബ.
മുഖത്തും ശരീരത്തിലെ മറ്റു ചില ഭാഗങ്ങളിലും വെള്ള നിറത്തിലുള്ള പാട് പ്രത്യക്ഷപ്പെട്ടേക്കാം. കുട്ടികളിലും യുവാക്കളിലും ആണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ചില മോസ്റൈസ് ക്രീമ്സ് ഉപയോഗിച്ചാൽ തന്നെ ഈ പാടുകളെ നീക്കം ചെയ്യുവാനായി സാധിക്കും. മദ്യവൈസ്കരിലും പ്രായം കൂടിയവരിലും വെള്ള നിറത്തിൽ ചെറിയ കുത്തുകൾ പോലെ കണ്ടുവരുന്ന ഒരു അവസ്ഥയാണ്. അതായത് വെളുത്തനിറത്തിൽ പൊട്ടുപോലെയുള്ള അടയാളങ്ങൾ. വളരെ പൊതുവായി കണ്ടുവരുന്ന ഈ ഒരു അസുഖം അമിതമായ സൂര്യപ്രകാസം കൊളുന്നതിന്റെ ലക്ഷണമാണ്.
അതുപോലെതന്നെ മറ്റു ചില ആളുകൾ കണ്ടുവരുന്നതാണ് പ്ലാസ്റ്റിക് ചെരുപ്പുകൾ ഉപയോഗിക്കുന്ന ഭാഗത്ത് വെള്ള നിറത്തിൽ പാടുകളായി വരുക. അതുപോലെതന്നെ ലിപ്സ്റ്റിക്ക്, ഐഷാട് തുടങ്ങിയ സൗന്ദര്യ വസ്തുക്കളുടെ ഉപയോഗം മൂലം വരുന്ന ഭാഗങ്ങളിലും ഇത്തരത്തിൽ വെള്ള നിറത്തിൽ പാടുകൾ കാണപ്പെടുന്നു. ഈ പറഞ്ഞ അസുഖത്തിൽ നിന്നെല്ലാം വളരെ കുറച്ചും കൂടി ഗൗരവമുള്ള അസുഖമാണ് ലിപ്രസി. സ്പർശനശേഷി കുറഞ്ഞ ചുവന്ന നിറത്തിലുള്ള പാടുകൾ ആണ് ഇത് സാധാരണ കാണാറുള്ളത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam