നടുവേദന ഉള്ളവർക്ക് കാലിലേക്കും പടർന്ന് തുടങ്ങിയോ… എങ്കിൽ വലിയ അപകടമാണ്.

നടുവേദന അല്ലെങ്കിൽ സയാറ്റിക്ക സാധാരണഗതിയിൽ 80 മുതൽ 90% വരെ ഹെർണിറ്റഡ് ഡിസ്ക് കൊണ്ടാണ് സംഭവിക്കുന്നത്. അതായത് ഡിസ്ക്കിന്റെ തള്ളിച്ച കൊണ്ടോ തേയ്മാനം കൊണ്ടോ സൈഡിലെ ഞരബുകളിലേക്ക് നീർക്കെട്ട് വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ. എന്നാൽ മറ്റുള്ള കാരണങ്ങളും സയാറ്റിക കാറ്റഗരിയിൽ പെടുന്നുണ്ട്. നട്ടെല്ലിന്റെ നടുഭാഗത്ത് കുഷ്യൻ പോലെയുള്ള സ്ട്രാക്ചർ ആണ് ഡിസ്ക്.

   

ഡിസ്ക്ക് കാലക്രെമേണ അല്ലെങ്കിൽ ഒരുപാട് ഇരുന്നുള്ള പണികൾ ചെയുബോഴും, ഭാരമുള്ള ജോലികൾ ചെയ്യുമ്പോഴും ഡിസ്ക് തേയ്മാനം സംഭവിക്കുന്നു. ഡിസ്ക് പുറത്തേക്ക് തള്ളുമ്പോൾ ഡിസ്ക്കിന് ചുറ്റുമുള്ള നാടികൾക്ക് തേയ്യ്‌മാനം സംഭവിക്കുകയും നാടികളിലൂടെ പുറത്തുവരുന്ന ഞരമ്പുകളിൽ നീർക്കെട്ട് സംഭവിക്കുകയും ചെയ്യുന്നു. ഈ ഒരു കാരണം ആണ് നടുവേദന കാലിലേക്ക് പടരുന്നത്. ഇത്തരത്തിലുള്ള രോഗികൾക്ക് ഒരുപാട് നേരം ഇരുന്നാലാണ് വേദന അനുഭവപ്പെടുക.

ചിലപ്പോൾ മലർന്ന് കിടന്നാൽ ആശ്വാസം ലഭിക്കും അതുപോലെതന്നെ ചില രോഗികൾക്ക് വേദന കാര്യങ്ങൾ ഒന്നും ഉണ്ടാവില്ല. ഒരുപാട് നേരം ഇരിക്കുമ്പോൾ ആയിരിക്കും നടുവേദന ഉണ്ടാവുക. നടുവേദന ഒന്നുമില്ലാത്ത ഒരാൾക്ക് പെട്ടെന്ന് ഭാരം എടുത്ത്‌ പോകുമ്പോൾ ഉണ്ടാക്കുന്ന വേദനയാണ് എക്യൂട് ഹെർനിറ്റിക്ക് ഡിസ്ക്ക് എന്ന് പറയുന്നത്.

മൂന്നുമാസത്തിൽ കൂടുതലും മറ്റും വേദന ഉണ്ടാവുകയാണ് എങ്കിൽ എംആർഐ സ്കാൻ എടുത്തു നോക്കിയിട്ട് എന്താണ് വേദന മാറാത്തത്തിനു കാരണം എന്ന് വ്യക്തമായി തന്നെ പരിശോധിക്കേണ്ടതാണ്. റസ്റ്റ് എടുത്തിട്ടും മരുന്നുകൾ കൊണ്ടും വേദന വിട്ടു മാറുന്നില്ല എങ്കിൽ ചിലപ്പോൾ സർജറി ആവശ്യമായി വന്നേക്കാം. നടുവിലേക്ക് കാലിലേക്ക് വരുന്ന സറാറ്റിക്ക എന്ന് പറയുന്ന അസുഖത്തിന്റെ അടിസ്ഥാനത്തിൽ വരുന്ന ഒന്നാണ് സ്പോൺഡൈലോതിസിസ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ. Credit :  Arogyam

Leave a Reply

Your email address will not be published. Required fields are marked *