ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും പൊതുവായി ഉപയോഗിക്കുന്ന ഒന്നാണ് ലിപ്ബാം അഥവാ ലിപ്സ്റ്റിക്. തുടർച്ചയായുള്ള ലിപ്സ്റ്റിക്ക് കളുടെ ഉപയോഗം മൂലം ചുണ്ട് കറക്കുകയും, വരൾച്ച, പൊട്ടൽ എന്നിവ ഉണ്ടാവുകയും ചെയുന്നു. ഈയൊരു പ്രശ്നത്തിൽ നിന്ന് എങ്ങനെ എളുപ്പത്തിൽ മറികടക്കാൻ ആകും എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ കെമിക്കലുകൾ ഉപയോഗിക്കാതെ വീട്ടിലുള്ള വെറും രണ്ട് വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ലിബ് ബാമിനെ പറ്റിയാണ് ഇന്ന് നിങ്ങളോട് വ്യക്തമാക്കുന്നത്. അതിനായി ആദ്യം തന്നെ മൂന്ന് മീഡിയം വലിപ്പമുള്ള ബീറ്റ്റൂട്ട് എടുക്കുക. ബീറ്റ്റൂറ്റിന്റെ തൊലി എല്ലാം കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കാവുന്നതാണ്. ഒട്ടും വെള്ളം ചേർക്കാതെ വേണം അരച്ച് എടുക്കുവാൻ.
വെള്ളം ചേർക്കാതെ ഇത്തരത്തിൽ അരക്കുന്നതിന് കാരണം നല്ല ചുവപ്പ് നിറത്തോടുകൂടിയുള്ള ലിബ് ബാം ലഭ്യമാകുവാൻ വേണ്ടിയാണ്. അരച്ചെടുത്ത ബീറ്റ്റൂട്ട് സത്ത് അരിപ്പ ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ബീറ്റ്റൂട്ട് സത്ത് ഒരു ചട്ടിയിൽ ഒഴിച്ച് ഇവ നല്ലതുപോലെ കുറുക്കി എടുക്കാവുന്നതാണ്. കുറുകി ഏകദേശം ഒരു ടീസ്പൂണോളം ആയി വരുമ്പോൾ ഇതിലേക്ക് അര ടേബിൾ ടീസ്പൂൺ നെയ് കൂടി ചേർത്തു കൊടുക്കാം.
ഇവ ചെറിയ ബോക്സിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. ഈയൊരു ബീറ്റ്റൂട്ട് തുടർച്ചയായി ഒരാഴ്ചയോളം നിങ്ങൾ ഉപയോഗിച്ചു നോക്കൂ നല്ലൊരു റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ ചുണ്ടികൾക്ക് നല്ല ചുവപ്പുനിറം ലഭ്യമാക്കുവാൻ ഈ ഒരു പാക്കിലൂടെ സാധ്യമാകും. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner