മനുഷ്യ ശരീരത്തിലെ ആന്തരിക അവയവങ്ങളെ പുറത്തേക്ക് പുറന്തള്ളപ്പെടാതെ തടഞ്ഞുനിർത്തുന്നത് അതിനെ ആവരണം ചെയുന്ന മസിൽസിന്‍റെ ഭിത്തിയാണ്. ഈ മസിലുകളിൽ എന്തെങ്കിലും കാരണവശാൽ ബലം കുറവ് വരുകയാണ് എങ്കിൽ അതിലൂടെ വരുന്ന വിള്ളലിലൂടെ ആന്തരിക അവയവങ്ങളിൽ ഏതെങ്കിലും പുറത്തേക്ക് പുറന്തള്ളപ്പെടുന്നതിനെയാണ് ഹെർണിയ എന്ന് പറയുന്നത്. കൂടുതലായി പുറന്തള്ളപ്പെടുന്ന അവയവം ചെറുകുടലാണ്.
അതുകൊണ്ടുതന്നെ മലയാളത്തിൽ ഇതിനെ കുടലിറക്കം എന്ന് പറയുന്നു. ഹെർണിയ വരുവാനുള്ള പ്രധാന കാരണം അമിതവണ്ണം, പുകവലി, വിട്ടു മാറാത്ത ചുമ, മലബന്ധം, മൂത്രതടസ്സം എന്നിവയാണ്. ഹെർണിയ എന്ന രോഗത്തിന്റെ പ്രധാന ലക്ഷണം വയറിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വരുന്ന മുഴയാണ്. അതിനെ വേദന ഉണ്ടാക്കണമെന്ന് നിർബന്ധമില്ല.
വേദനയില്ലാതെ ഏതെങ്കിലും ഒരു ഭാഗത്ത് അവർ എന്തെങ്കിലും വസ്തുക്കൾ എടുക്കുകയോ ചെയ്യുമ്പോൾ പ്രത്യക്ഷപ്പെടുന്ന മുഴുകളാണ് ഹെർണിയ. റസ്റ്റ് എടുക്കുമ്പോൾ ഈ മുഴ അപ്രത്യക്ഷമാവുകയും ചെയ്യുന്നതാണ് ഹെർണിയ എന്ന അസുഖത്തിന്റെ പ്രധാന ലക്ഷണം. ഹെർണിയയുടെ രോഗ നിർണയം വളരെ ലളിതമാണ്. ഈ അസുഖം ചികിത്സിച്ചല്ല എങ്കിൽ അകത്തുള്ള ചെറു കുടലിൽ ചിലപ്പോൾ ബ്ലോക്കുകൾ ഉണ്ടാകുവാനുള്ള സാധ്യത കൂടുന്നു.
ഈ ബ്ലോക്കുകൾ കാരണം അമിതമായ വേദനയും, ശർദ്ദിയും, വയറു വീർക്കുകയും, മലബന്ധം ഉണ്ടാക്കുകയും ചെയ്യും. അത് ചിലപ്പോൾ ചെറുകൂടലിലേക്കുള്ള രക്തയോട്ടം നിലയ്ക്കുവാനും അത് പിന്നെ കരിഞ്ഞുപോകുവാനും കാരണമാകുന്നു. ഇത്തരത്തിൽ വളരെ കുറച്ച് പേരിലാണ് ഈ പ്രശനം കണ്ടുവരുന്നത് എങ്കിലും വളരെ സങ്കീർണമായ ഒരു പ്രശ്നം തന്നെയാണ്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam