ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന ഒരു അസുഖം തന്നെയാണ് തലച്ചോറിൽ ഉണ്ടാക്കുന്ന രക്തസ്രാവം. തലച്ചോറിൽ നിന്ന് രക്തക്കുഴലുകൾ പൊട്ടുകയാണ് എങ്കിൽ 50% സാധ്യതയാണ് ആ ഒരു രോഗി മരിക്കുവാൻ ആയിട്ട്. എന്തു കാരണം കൊണ്ടാണ് ഇത്തരത്തിൽ തലച്ചോറിലെ ഞരമ്പുകൾ പൊട്ടുന്നത് എന്ന് വെച്ചാൽ ശരീരത്തിലെ ബിപി കൂടുന്നത് കൊണ്ട്, രക്തക്കുഴലുകളിൽ ചെറിയ പോളകൾ പോലെ വന്നുകൂടി അവർ പൊട്ടുന്നത് കൊണ്ട് ഇത്തരത്തിൽ ഉണ്ടാകുന്നതു കൊണ്ടാണ് സാധാരണ രീതിയിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നത്.
പുരുഷന്മാരിലും സ്ത്രീകളിലും ഒരേപോലെ ഉണ്ടാകുന്ന അസുഖമാണ് തലച്ചോറിലെ രക്തസ്രാവം. ഏറു അസുഖം കൂടുതലായി കാണുവാൻ സാധ്യമാകുന്നത് ബിപി കൂടുന്നത് കൊണ്ടാണ്. ആയതുകൊണ്ട് തന്നെ ആളുകൾ അധികം ടെൻഷൻ അടിക്കാതിരിക്കുക, അതുപോലെതന്നെ ബിപി കണ്ട്രോൾ ചെയ്യുക എന്നുള്ളതാണ് പ്രധാന കാര്യം.
ഈ ഒരു അസുഖം ശ്രദ്ധിച്ചില്ല എങ്കിൽ മരണം വരെ സംഭവിചെക്കാം. ബിപി നിയന്ത്രിച്ച് തന്നെ തലച്ചോറിൽ ഉണ്ടാകുന്ന ഈ രക്തസ്രാവത്തെ നിലനിർത്താനായി സാധിക്കും. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന സമയത്തായിരിക്കും ഇതുവരെ നമുക്ക് ഉണ്ടാക്കാത്ത കഠിനമായ രീതിയിലുള്ള തലവേദന, ചിലപ്പോൾ അത്തരത്തിലുള്ള തലവേദനയുടെ കൂടെ തന്നെ ശർദ്ദി ഉണ്ടായേക്കാം, മറ്റു ചിലർ അബോധ അവസ്ഥ വരെ പോയേക്കാം.
അപ്പോൾ ഇത്തരത്തിലുള്ള തലവേദനകൾ വരുകയാണ് എങ്കിൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. ഇത്തരത്തിൽ ഉണ്ടാകുന്ന രോഗികൾക്ക് സർജറി വരെ വന്നേക്കാം. അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടാവുകയാണെങ്കിൽ വളരെയേറെ ശ്രദ്ധ നൽകേണ്ടതാണ്. രക്തസ്രാവം എന്ന അസുഖത്തിൽ നിന്ന് എങ്ങനെ എളുപ്പത്തിൽ മറികടക്കാം എന്നിങ്ങനെയുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam