മലയാളികളുടെ പ്രത്യേക വിഭവം തന്നെയാണ് ചാള കറി. നല്ല രീതിയിൽ ഉഗ്രൻ ടെയിസ്റ്റുള്ള ഈ ഒരു കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. അപ്പോൾ നമുക്ക് ആദ്യമായി തന്നെ ഒരു മീൻ കറിക്ക് ആവശ്യമായുള്ള അരിപ്പ തയ്യാറാക്കി എടുക്കാം. അതിനായി തന്നെ തേങ്ങ, ചുകന്നുള്ളി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ജീരകം, കുടംപുളി എന്നിവയാണ് നമുക്ക് മീൻ കറി തയ്യാറാക്കുവാൻ ആയി ആവശ്യമായി വരുന്നത്.
ഇതെല്ലാംകൂടി മിക്സിയുടെ ജാറിലിട്ട് നല്ല രീതിയിൽ അരച്ച് എടുക്കാവുന്നതാണ്. ഇപ്പോൾ നമ്മുടെ അരപ്പ് റെഡിയായിക്കഴിഞ്ഞു. ഇനി ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിക്കാം എണ്ണയെല്ലാം നല്ല രീതിയിൽ ചൂടായി വരുമ്പോൾ അതിലേക്ക് അല്പം കടുക് പൊട്ടിച്ചുകൊണ്ട് ഒരു ടിസ്പൂൺ ഉലിവയും കൂടിയും ഇട്ടു കൊടുക്കാം. കടുക് പൊട്ടി വന്നതിനു ശേഷം അതിലേക്ക് അല്പം ചെറിയ ഉള്ളി അരിഞ്ഞതും രണ്ട് തക്കാളിയും കൂടി ചേർത്തു കൊടുത്ത് നന്നായി വഴറ്റിയെടുക്കാവുന്നതാണ്.
ശേഷം കുടംപുളി ചേർക്കാം. അതിനു തൊട്ടു പിന്നാലെ തന്നെ നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച അരപ്പയും ചേർക്കാവുന്നതാണ്. ഇത് ഒരല്പം നേരം നല്ല രീതിയിൽ ഒന്ന് തിളപ്പിച്ച് എടുക്കാവുന്നതാണ്. ഇതിലേക്ക് പാകത്തിന് ഉപ്പിട്ടുകൊടുത്ത് നല്ല രീതിയിൽ മീൻ കറിക്ക് ആവശ്യമുള്ള ചാറ് കുറുക്കി എടുക്കാവുന്നതാണ്. ചാർ നല്ല രീതിയിൽ കുറുകി വന്ന് നന്നായി തിളയ്ക്കുമ്പോൾ നമ്മൾ നേരത്തെ കഴുകി വൃത്തിയാക്കി വെച്ച ചാള ചേർത്തു കൊടുക്കാം.
അല്പം വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ ഒന്ന് മൂടി വെച്ച് വേവിക്കാവുന്നതാണ്. ഒരു 5 മിനിറ്റ് ശേഷം അല്പം വെളിച്ചെണ്ണയും ചുവന്ന മുളകും ഇട്ടുകൊടുത്ത് മീൻ കറി കാച്ചി എടുക്കണം എന്നുണ്ടെങ്കിൽ അങ്ങനെയും ചെയ്യാവുന്നതാണ്. അത്രേയുള്ളൂ നല്ല കുറുകിയ ചാറോടുകൂടിയുള്ള ചാളക്കറി റെഡിയായി കഴിഞ്ഞു.