ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത് അടിപൊളി ഫിഷ് റെസിപ്പിയാണ്. സാധാരണ നമ്മൾ കൊടംപുളി ഒക്കെ ഇട്ട് മീൻ പറ്റിച്ചു വയ്ക്കാറുണ്ട്. അതിൽനിന്ന് മാറി ഒരു റെസ്റ്ററന്റ് സ്റ്റൈലിൽ ഉള്ള ഒരു ഫിഷ് റെസിപ്പി ആണ് ഇത്. അടിപൊളി ടേസ്റ്റ് തന്നെയാണ് ഈ ഒരു കറിക്ക്. ചോറിന്റെ കൂടെയും മീനും കപ്പയും കൂടി കഴിക്കുവാൻ ഒരു രക്ഷയില്ല അത്രയും പൊളിയാണ്. വളരെ എളുപ്പത്തിൽ ഉള്ള ഈ ഒരു ഫിഷ് മസാല എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാനലിലേക്ക് ഒരു നാല് വറ്റൽമുളക് ചേർത്തു കൊടുക്കും അതുപോലെതന്നെ ഒന്നര ടീസ്പൂൺ അളവിൽ ചെറിയ ജീരകം ഇഞ്ചി എന്നിവ ചേർത്ത് നന്നായി ഒന്ന് വാട്ടിയെടുക്കാവുന്നതാണ്. ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരു നാല് പച്ചമുളക് കൂടി ചേർത്ത് നല്ല രീതിയിൽ ഒന്ന് അരച്ചെടുക്കണം. ഇനി അരച്ചെടുത്തതിലേക്ക് തന്നെ രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും കൂടി ഇടുക. സാധാ നല്ല എരിവുള്ള മുളകുപൊടി ആണെങ്കിൽ എരിവിന് അനുസരിച്ച് ഒരു ടീസ്പൂൺ അര ടീസ്പൂൺ ഇടേണ്ട ആവശ്യമുള്ളൂ.
കൂടാതെ ഇതിലേക്ക് ഒരു മുക്കാൽ ടേബിൾ സ്പൂൺ അളവിൽ മല്ലിപ്പൊടിയും കൂടി ചേർത്തു കൊടുക്കാം. കറി വയ്ക്കാൻ ഉള്ള മീൻ നല്ല മാതിരി കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം വീട്ടിലേക്ക് ഒരു കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾ പൊടിയും ഒന്നര ടേബിൾസ്പൂൺ അളവിൽ മുളകും പൊടിയും ചേർക്കാം. ശേഷം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് അല്പം പച്ച വെളിച്ചെണ്ണയും ഒഴിച്ച് നല്ല രീതിയിൽ ഒന്ന് തിരുമ്പി എടുക്കാവുന്നതാണ്. .അങ്ങനെ ചെയ്യുന്നതുകൊണ്ട് തന്നെ കറി വയ്ക്കുമ്പോൾ നല്ല രുചിയായിരിക്കും.
ഫിഷ് വറുത്തതിനുശേഷം ആണ് ആ ഫിഷ് കറിയാക്കി മാറ്റുന്നത്. ഫിഷ് കറി തയ്യാറാക്കുവാൻ ആയി ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് അതിലേക്ക് സവാള പച്ചമുളക് ഇഞ്ചി എന്നിങ്ങനെയുള്ള വസ്തുക്കൾ എല്ലാം തന്നെ ചേർത്ത് നമുക്ക് മീൻ കറി എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. മീൻ കറി എങ്ങനെ കൂടുതൽ സ്വാദിൽ ഏർപ്പെടുത്താം എന്നിങ്ങനെയുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.