ഇത്രയും പെട്ടെന്ന് ആറുമാസം കഴിഞ്ഞോ… മകനുമായുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് കാജൽ അഗർവാൾ. | Kajal Aggarwal Shares Fun Moments With Her Son.

Kajal Aggarwal Shares Fun Moments With Her Son : അനേകം ആരാധകർ ഇഷ്ടപ്പെടുന്ന തെനിന്ത്യയിലെ താര നടിയാണ് കാജൽ അഗർവാൾ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അനേകം ചലച്ചിത്രങ്ങൾ അഭിനയിച്ച കാജൽ നാല് സൗത്ത് ഫിലിം ഫെയർ അവാർഡുകൾക്ക് നാമനിർദേശം ചെയ്യപ്പെടുകയായിരുന്നു. 2004ൽ പുറത്തിറങ്ങിയ ബോളിവുഡ് ചലച്ചിത്രം ക്യൂൻ ഹോ ഗയാ നാ എന്ന ചിത്രത്തിലൂടെയാണ് കാജൽ അഭിനേരംഗത്ത് കടന്നുവന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ആരാധകരുടെ പ്രിയമായി മാറുകയും ആയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയേറെ സാന്നിധ്യമുള്ള താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

   

ഞാൻ അമ്മയായി എന്ന സന്തോഷവാർത്ത സോഷ്യൽ മീഡിയയിൽ ആരാധകരോട് പങ്കുവെച്ച് താരം കടന്നെത്തിയിരുന്നു. ഇപ്പോഴിതാ മകനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് കാജൽ. മകന്‍ നീല്‍ കിച്ച്‍ലുവിന് ആറ് മാസം പൂര്‍ത്തിയായതിന്‍റെ ആഘോഷത്തിലാണ് താരം കുറിപ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മകന്‍റെ ചിത്രം പങ്കുവച്ചാണ് താരത്തിന്‍റെ കുറിപ്പ്. നീ എന്നോടൊപ്പം ആയിട്ട് ആറുമാസം കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ പോലും ആകുനില്ല.

എത്ര വലിയ ജോലി തിരക്കുകളാണെങ്കിലും നീ എന്നോടൊപ്പം ഒരു നിമിഷം പോലും ഇല്ലാത്ത ദിവസം എനിക്ക് ഉണ്ടായിട്ടില്ല. നീയുമായുള്ള ഓരോ ചെറിയ നിമിഷം പോലും അത്രയും മധുരമേറിയതാണ് എന്നാണ് പങ്കുവെച്ച ചിത്രത്തിന് താഴെ നൽകിയിരിക്കുന്ന വാക്കുകൾ. നീല്‍ ആദ്യമായി മുട്ടിലിഴഞ്ഞതിനെ കുറിച്ചും ആദ്യമായി പനി പിടിച്ചതും ആദ്യമായി കടല്‍ കണ്ടതും ആദ്യമായി ഭക്ഷണം രുചിച്ചതുമൊക്കെ കാജല്‍ ഓര്‍ത്ത് കുറിച്ചു. സമയം എത്ര വേഗമാണ് മുന്നോട്ടു പോകുന്നുവെന്ന് ആശ്ചര്യപ്പെടുന്ന കാജല്‍ ഇങ്ങനെയാണെങ്കില്‍ മകന്‍ അടുത്തയാഴ്ച കോളേജില്‍ പോയി തുടങ്ങുമല്ലോ എന്ന് ഭര്‍ത്താവിനോട് തമാശ പറയാറുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

പങ്കുവെച്ച ഈ വാക്കുകൾക്ക് താഴെ അനേകം താരങ്ങളും ആരാധകരും തന്നെയാണ് നിരവധി കമന്റുകളുമായി എത്തിച്ചേരുന്നത്. 2020 ഒക്ടോബർ 30ന് ദമ്പതികൾ അവരുടെ ജന്മനാടായ മുംബൈയിൽ നടന്ന ഒരു ചെറിയ സ്വകാര്യ ചടങ്ങിൽ വെച്ച് വിവാഹിതയാവുകയായിരുന്നു. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹം ആഘോഷത്തിൽ പങ്കുചേർന്നത്. ഇപ്പോഴിതാ സാമൂഹ മാധ്യമങ്ങളിൽ ആരാധകർക്കുവേണ്ടി കാജൽ പങ്കുവെച്ച ഓരോ വാക്കുകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *