കണ്ണിൽ ചോരയില്ലാത്ത മക്കൾ സ്വത്തെല്ലാം തട്ടിയെടുത്ത് മാതാപിതാക്കളെ തെരുവിലേക്ക് ഇറക്കി…

ഇപ്പോൾ ഇറങ്ങിക്കോണം രണ്ടും കൂടി എന്റെ വീട്ടിൽ നിന്ന്. അരവിന്ദൻ ബഹളം വയ്ക്കുകയാണ്. മോനെ ഞങ്ങൾ ഈ പ്രായത്തിൽ ഇനി എങ്ങോട്ട് പോകാനാണ് എന്ന് മീനാക്ഷി അമ്മ അരവിന്ദനോട് ചോദിച്ചു. എന്നെ മോനെ എന്നൊന്നും വിളിക്കരുത് എന്ന് നിങ്ങളോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതല്ലേ എന്ന് പറഞ്ഞുകൊണ്ട് അവൻ മീനാക്ഷി അമ്മയെ പിടിച്ച് ഒരു തള്ള് വെച്ച് കൊടുത്തു. മീനാക്ഷി അമ്മ അവിടെ നിലത്ത് വീഴുകയും ചെയ്തു.

   

ഇതെല്ലാം കണ്ട് ദേഷ്യം വന്ന ദാസേട്ടൻ മീനാക്ഷി അമ്മയെ പിടിച്ചേൽപ്പിക്കാൻ ഓടിവരാനായി നിന്നപ്പോഴേക്കും മരുമകൾ മിനി ഒരു തുണിക്കെട്ട് അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. അഹങ്കാരം നിറഞ്ഞ മുഖത്തോട് കൂടി നിന്നിരുന്ന അവളെ നോക്കി ദയനീയമായി മീനാക്ഷി അമ്മയും ദാസേട്ടനും. ഇനി തങ്ങൾ എന്ത് ചെയ്യും എന്ന ശങ്കയിൽ ആയി മീനാക്ഷി അമ്മ. ആയകാലത്ത് നന്നായി അധ്വാനിച്ച് ഉണ്ടാക്കിയതായിരുന്നു ആ വീടും സ്ഥലവും എല്ലാം. എന്നാൽ പ്രായമായപ്പോൾ അതെല്ലാം മക്കൾക്ക് വേണ്ടി വീതം വെച്ചുകൊടുത്തു.

എന്നാൽ സ്വത്ത് എല്ലാം കിട്ടിയ മക്കൾ മാതാപിതാക്കൾ ഒരു ബാധ്യതയാണ് എന്ന രീതിയിലായിരുന്നു പിന്നീട് അവരോട് പെരുമാറിയിരുന്നത്. അവർ തങ്ങളുടെ ജീവിതത്തിൽ നിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞു പോകണം എന്ന് മക്കൾ ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ കിട്ടിയ സമയത്തെല്ലാം തക്കം നോക്കി അവർക്കെതിരായി അവരത് പ്രവർത്തിക്കുകയും ചെയ്തു.

മുൻപൊരിക്കൽ മിനിയുമായി ഇതുപോലെ വഴക്കുണ്ടായപ്പോൾ മകൾ മാലിനിയുടെ വീട്ടിലേക്ക് താമസത്തിന് പോയതായിരുന്നു മീനാക്ഷി അമ്മ. എന്നാൽ അവിടെ ഒരു മാസം തികയുന്നതിന് മുൻപ് തന്നെ മകൾ അവളുടെ സ്വഭാവം പുറത്തെടുത്തു. മരുമകൻ സുമേഷിനെ അമ്മായിയമ്മ അവിടെ നിൽക്കുന്നതിൽ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാൽ മകൾക്കായിരുന്നു ഇഷ്ടക്കേട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.