അനിയന്റെ ഭാര്യ ഗർഭിണിയാണെന്ന് ഭാര്യ ഗീത ഫോണിൽ വിളിച്ചു പറയുമ്പോൾ സന്തോഷമാണോ സങ്കടമാണോ ഉണ്ടായത് എന്ന് അറിയില്ല. കാരണം അവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം മാത്രമേ ആയിരുന്നുള്ളൂ. എന്നാൽ തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഏഴ് വർഷം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും തങ്ങൾക്ക് ഒരു കുഞ്ഞിനെ ദൈവം തന്നിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ മനസ്സിൽ ഒരുപാട് വിഷമമുണ്ട്. ഒരുപാട് ചികിത്സകൾ നടത്തിയതാണെങ്കിലും ഫലം ഒന്നും ഉണ്ടായിരുന്നില്ല.
എന്നിരുന്നാലും ജോലിയെല്ലാം നേരത്തെ തീർത്ത് വീട്ടിലേക്ക് പോകുമ്പോൾ ഒരു ബേക്കറിയിൽ കയറി കുറച്ച് ലഡു വാങ്ങി. അങ്ങനെ വീട്ടിലേക്ക് വന്ന കയറുമ്പോഴേക്കും പുറത്ത് ഒരു കാർ കിടക്കുന്നത് കണ്ടു. അങ്ങനെ വീട്ടിൽ ആരോ വിരുന്നുണ്ട് എന്ന് മനസ്സിലായി. നോക്കിയപ്പോൾ അത് അനിയത്തിയുടെ അച്ഛനെയും അമ്മയുടെയും വണ്ടിയാണെന്ന് മനസ്സിലായി. അകത്തേക്ക് കയറിയപ്പോൾ നടുമുറിയിൽ തന്നെ ഒരു വലിയ കേക്ക് മുറിച്ചു വച്ചിട്ടുണ്ട്.
ഈ കേക്കിനു മുൻപിൽ താൻ കൊണ്ടുവന്ന ലഡു ചെറുതായി പോകുമോ എന്ന് ചിന്തിച്ച് അത് പുറകിലേക്ക് ഒളിച്ചു പിടിച്ചാണ് അകത്തേക്ക് കയറിയത്. അപ്പോൾ തന്നെ അനിയത്തി ഓടിവന്ന് ഒരു കഷണം കേക്ക് എടുത്തു വായിൽ വെച്ചു തന്നു. ഈ കേക്ക് കൊണ്ടൊന്നും ചെലവ് തീരുന്നില്ലട്ടോ എന്ന് പറഞ്ഞ് അകത്തേക്ക് കയറി വന്നപ്പോൾ അവിടെ ഭാര്യയെ കാണാനായി സാധിച്ചില്ല. അടുക്കളയിലേക്ക് ചെന്നപ്പോൾ പാവം എല്ലാവർക്കും ഉള്ള ആഹാരം പാചകം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇനി ഞാൻ സഹായിക്കാം എന്ന് പറഞ്ഞ് ചപ്പാത്തി ഉണ്ടാക്കുന്ന കോൽ കയ്യിലേക്ക് വാങ്ങിയപ്പോൾ വേണ്ട ഇതെല്ലാം ഞാൻ തന്നെ ചെയ്തോളാം ഏട്ടൻ പോയി കുളിച്ചിട്ട് വന്നോളൂ എന്ന് അവൾ പറയുകയും ചെയ്തു. അപ്പോൾ അമ്മ അടുക്കളയിലേക്ക് വന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.