വിഷ്ണു ദേവനെ ഏറ്റവും പ്രീതികരമായ നിർജ്ജല ഏകാദശിവൃതം അടുത്ത് എത്തിയിരിക്കുന്നു. ഈ ദിവസം വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഈ ദിവസം കഴിവതും നിർജല ഏകാദശി അനുഷ്ഠിക്കാനായി ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർ ഒഴികെ ഇത് അനുഷ്ഠിച്ച ശീലമുള്ളവർ വീണ്ടും അനുഷ്ഠിക്കേണ്ടതാണ്. മോഷപ്രാപ്തി ലഭിക്കുന്നതിനും ദുഃഖ ദുരിത നിവാരണത്തിനുമായിട്ടാണ് ഇത്തരത്തിൽ വ്രതം അനുഷ്ഠിക്കേണ്ടത്.
അതോടൊപ്പം തന്നെ നിങ്ങൾക്ക് ഏതൊരു തരത്തിലുള്ള ആഗ്രഹങ്ങൾ ഉണ്ട് എങ്കിലും അവയെല്ലാം നടന്നു കിട്ടാനായി ഇത് ഏറെ സഹായകമാണ്. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഉപവാസം. കഴിയുന്ന എല്ലാവരും തന്നെ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ള വ്യക്തികൾ ഉപവാസം അനുഷ്ഠിക്കേണ്ടതില്ല. എന്നാൽ ആരോഗ്യ പ്രശ്നങ്ങളോ മറ്റു തടസ്സങ്ങളോ ഒന്നുമില്ലാത്തവർ ഉപവാസം അനുഷ്ഠിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യേണ്ടതാണ്.
അതോടൊപ്പം തന്നെ വിഷ്ണു സഹസ്രനാമം ജപിക്കുകയും വേണം. വിഷ്ണുക്ഷേത്ര ദർശനം ഉറപ്പായും ചെയ്യേണ്ട ഒരു കാര്യം തന്നെയാണ്. കഴിവതും രാവിലെയും വൈകിട്ടും രണ്ടുനേരത്തും ക്ഷേത്രദർശനം നടത്തേണ്ടതാണ്. അതോടൊപ്പം തന്നെ രാവിലെ ക്ഷേത്രദർശനം നടത്താൻ സാധിക്കാത്തവർ വൈകിട്ടെങ്കിലും ഉറപ്പായും ക്ഷേത്രദർശനം നടത്തേണ്ടതാകുന്നു. ഇത്തരം വ്യക്തികൾ വിഷ്ണുക്ഷേത്ര ദർശനം നടത്തുന്നതിനോടൊപ്പം തന്നെ ദേവീക്ഷേത്ര ദർശനവും നടത്തേണ്ടതാണ്.
ഇത് ഏറെ അനിവാര്യമായ ഒരു കാര്യം തന്നെയാണ്. ഇന്നേദിവസം അതിരാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കുകയും കുളിച്ച് വൃത്തിയും ശുദ്ധിയും വരുത്തുകയും ക്ഷേത്രദർശനം നടത്തുകയും വീട്ടിൽ വിളക്ക് വയ്ക്കുകയും ചെയ്യേണ്ടതാണ്. ഇന്നേദിവസം പ്രത്യേകമായി വീട്ടിൽ നെയ് വിളക്ക് തന്നെ തെളിയിക്കാനായി ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഇന്നേദിവസം ധരിക്കുന്ന വസ്ത്രത്തിനും വളരെയധികം പ്രത്യേകതയുണ്ട്. മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഏറ്റവും ശുഭകരമായ ഒരു കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.