സ്കൂളിൽ നിന്നും മടങ്ങിയെത്തിയ സ്വാതിയുടെ മുഖഭാവത്തിൽ ഉണ്ടായിരുന്ന മാറ്റം അവളുടെ അമ്മ ശ്രദ്ധിച്ചു. പതിവുപോലെ അവൾ സന്തോഷവതി ആയിട്ടല്ല അന്ന് സ്കൂളിൽ നിന്ന് മടങ്ങിയെത്തിയിരിക്കുന്നത്. തന്റെ മകളുടെ മുഖത്തെ ദുഃഖത്തിന്റെ കാരണം എന്താണെന്ന് അറിയാൻ അമ്മ അവളോട് കാര്യം തിരക്കി. വളരെ വിഷമത്തോടുകൂടി അവൾ അമ്മയോട് പറഞ്ഞു. നാളെ സ്കൂളിലേക്ക് പ്രോഗ്രസ് കാർഡ് ഒപ്പുവെക്കാൻ അച്ഛനെ കൊണ്ട് ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ട് എന്ന്.
നിന്റെ അച്ഛനെ പണി തിരക്കുണ്ട് എന്ന ടീച്ചറോട് പറയാമായിരുന്നില്ലേ എന്ന അമ്മയുടെ ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ഞാൻ ടീച്ചറോട് അതെല്ലാം പറഞ്ഞതാണ്. പക്ഷേ ടീച്ചർ എന്നോട് ചോദിച്ചത് മകളുടെ പഠനത്തെക്കാൾ വലിയ കാര്യമാണോ ഒരു ദിവസത്തെ പണി എന്നാണ്. പിന്നെ ഞാൻ ടീച്ചറോട് ഒന്നും ചോദിക്കാൻ പോയില്ല അമ്മേ എന്ന് അവൾ പറയുകയും ചെയ്തു.
സ്വാതിയുടെ അമ്മ ആലോചനയിൽ മുഴുകി. തന്റെ അച്ഛൻ തന്നോട് ചെയ്ത ഏറ്റവും വലിയ ചതി ഇതുതന്നെയായിരുന്നു. തീരെ വിദ്യാഭ്യാസമില്ലാത്ത ഒരു വർഷോപ്പ് പണിക്കാരനെ തന്നെ പിടിച്ചു കെട്ടിച്ചത്. എനിക്ക് അന്ന് ഇഷ്ടമുണ്ടായിരുന്നില്ല ഈ വിവാഹത്തിന്. എന്നാൽ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ഇയാളെ വിവാഹം കഴിക്കുകയായിരുന്നു.
ഒരു മഴക്കാലത്ത് പോലും സ്കൂളിന്റെ വരാന്ത കയറിയിറങ്ങാത്ത ആളാണ് നിന്റെ അച്ഛൻ. പിന്നെ എങ്ങനെയാണ് ഈ മീറ്റിങ്ങിനെ അച്ഛനെ കൊണ്ട് പോകുക എന്ന് അമ്മയും സംശയിച്ചു. ആ സമയത്ത് ആയിരുന്നു അവളുടെ അച്ഛൻ അങ്ങോട്ടേക്ക് കയറിവന്നത്. അയാൾ പണി കഴിഞ്ഞു വന്നപ്പോൾ അമ്മയും മകളും തമ്മിൽ ചർച്ച ചെയ്യുന്നതാണ് കണ്ടത്. അയാൾ അവരോട് കാര്യം തിരക്കി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.