ലോകത്തിൽ അമ്മയെക്കാൾ വലിയ പോരാളിയില്ല എന്ന് തെളിയിച്ച ഒരു അമ്മ…

അഞ്ചാം മാസത്തിൽ ജന്മം എടുത്ത ഡിയോർ എന്ന കുഞ്ഞു പോരാളിയെ കുറിച്ചാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. 2016 മാർച്ച് 31 തീയതി അഞ്ചാം മാസം വളർച്ചയുമായി ലോകത്തിലേക്ക് കണ്ണുമിഴിച്ചു വന്ന കുഞ്ഞ് പോരാളിയാണ് ഡിയോർ. ഏഴുമാസം അവൾ വെന്റിലേറ്ററിൽ തന്നെ കഴിച്ചു കൂട്ടേണ്ടിവന്നു. തുടരെത്തുടരെ വന്ന അസുഖങ്ങൾ അവളുടെ ജീവനുതന്നെ ഭീഷണിയായി നിന്നപ്പോഴും ആ കുഞ്ഞിന്റെ ജീവനുവേണ്ടി ആ ദമ്പതികൾ കാത്തിരിക്കുകയായിരുന്നു.

   

ആ കുഞ്ഞിനെ ഇനിയും ഉദരത്തിൽ വഹിക്കുന്നത് കുഞ്ഞിനെയും അമ്മയുടെയും ജീവനെ തന്നെ ഭീഷണിയായേക്കും എന്ന ഡോക്ടർമാർ വിധിയെഴുതിയിട്ടും കുഞ്ഞിനെ അബോഷൻ ചെയ്യാനായി ആ അമ്മ തയ്യാറായില്ല. ഒരുപാട് വർഷം കാത്തിരുന്നു കിട്ടിയ തന്റെ പൊന്നോമനയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ആ അമ്മ. അഞ്ചാം മാസത്തിൽ ജനിച്ചത് കൊണ്ട് തന്നെ ആ കുഞ്ഞിന്റെ ശ്വാസകോശത്തിന് വേണ്ടത്ര വളർച്ച ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ അവൾ ജനിച്ചപ്പോൾ മുതൽ വെന്റിലേറ്ററിൽ തന്നെ കഴിച്ചുകൂടേണ്ടി വന്നു. ഏഴുമാസം ആ കുഞ്ഞേ വെന്റിലേറ്ററിൽ തന്നെയായിരുന്നു ജീവിച്ചിരുന്നത്. പെറ്റമ്മയ്ക്കോ ജന്മം കൊടുത്ത പിതാവിനോ ആ കുഞ്ഞിനെ ഒന്ന് തൊടാൻ പോലും സാധിച്ചിരുന്നില്ല. അത്രയേറെ ദുരിത ജീവിതത്തിലൂടെ കടന്നുപോയ ആ കുഞ്ഞോമന പിന്നീട് ഹൃദയസംബന്ധമായ അസുഖങ്ങളാൽ വലഞ്ഞു പോയി. അങ്ങനെ വാട്ടർബെൽഡ് ഹോസ്പിറ്റലിൽ മാറ്റുകയും ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു.

അതിനുശേഷം ഒരുപാട് അസുഖങ്ങൾ ആയിരുന്നു. 157 ദുരിത ദിനങ്ങൾ താണ്ടി ആ കുഞ്ഞ് ജീവിതത്തിലേക്കും വീട്ടിലേക്കും മടങ്ങിയെത്തി. ഇപ്പോൾ നാല് വർഷങ്ങൾക്ക് ശേഷം യാതൊരു കുഴപ്പവും കൂടാതെ ആ കുഞ്ഞ് അവളുടെ മാതാപിതാക്കൾക്കൊപ്പം മിടുക്കിയായി ജീവിക്കുകയാണ്. പ്രതിസന്ധികളിൽ ഒട്ടും തളരാതെ നിന്ന ആ അമ്മയുടെ ധൈര്യം ഏവരും മാതൃകയാക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.