ഇതാ കുട്ടികൾക്ക് ഈ അവധിക്കാലം തീർന്ന് സ്കൂൾ തുറക്കാൻ പോവുകയാണ്. നമ്മുടെ കുട്ടികൾക്ക് അവധിക്കാല ക്ലാസുകൾ ഉണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി ജൂൺ മൂന്നാം തീയതിയാണ് സ്കൂളുകൾ തുറക്കാനായി പോകുന്നത്. ഈ സ്കൂൾ തുറക്കാൻ പോകുന്ന വേളയിൽ കുട്ടികളുടെ മാതാപിതാക്കൾക്ക് പലതരത്തിലുള്ള ആശങ്കകളും ഉണ്ടായേക്കാം. തങ്ങളുടെ മക്കളുടെ പഠനകാര്യത്തിൽ ഓരോ മാതാപിതാക്കളും തൽപരരാണ്.
അതുകൊണ്ടുതന്നെ സ്കൂൾ തുറക്കുമ്പോൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് നല്ലത് മാത്രം വന്ന ഭവിക്കണമെന്ന് അവർ ആഗ്രഹിക്കാറുണ്ട്. അതുകൊണ്ട് ഓരോ മാതാപിതാക്കളും ഈ സ്കൂൾ തുറക്കുന്ന വേളയിൽ ചെയ്യാവുന്ന ഒരു കാര്യം ഇത്രമാത്രമാണ്. തങ്ങൾ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ പോയി ദർശനം നടത്തുക എന്നതാണ്. ആദ്യമായി ചെയ്യേണ്ട കാര്യം പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടത് ഇത് അടുത്തുള്ള ശ്രീ കൃഷ്ണ ക്ഷേത്രമോ അല്ലെങ്കിൽ ദേവീക്ഷേത്രമോ ആയിരിക്കേണ്ടതാണ്.
അതിനുശേഷം മക്കളുടെ പേരും നാളും പറഞ്ഞു ചെയ്യേണ്ട കാര്യങ്ങളുമുണ്ട്. എത്ര മക്കളുണ്ടോ അവരെയെല്ലാം പ്രത്യേകം പേരും നാളും പറഞ്ഞു അത്രയധികം പുഷ്പാഞ്ജലികൾ അർപ്പിക്കേണ്ടതാണ്. നിങ്ങളുടെ മക്കൾക്ക് വേണ്ടി നിങ്ങൾ അടുത്തുള്ള ദേവി ക്ഷേത്രത്തിലാണ് പോകുന്നത് എങ്കിൽ അവിടെ മക്കളുടെ പേരും നാളും പ്രത്യേകം എടുത്തു പറഞ്ഞ് വിദ്യാരാജ്ഞി മന്ത്രാർച്ചന നടത്തേണ്ടതാണ്. ഇതോടൊപ്പം ആ പൂജയ്ക്ക് ഒന്നുകൂടി ആക്കം.
നൽകുന്നതിനായി കടുംപായസം കൂടി കഴിപ്പിക്കേണ്ടതാണ്. ഇത് കൂടുതൽ ഉത്തമമാണ്. ഇത് ദേവീക്ഷേത്രത്തിൽ ചെയ്യേണ്ട വഴിപാടാണെന്ന് കാര്യം ഏവരും ശ്രദ്ധിക്കേണ്ടതാണ്. അടുത്തതായി നിങ്ങൾ വീടിനടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ദർശനം നടത്തിയിരിക്കുന്നത് എങ്കിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ പേര് എടുത്തുപറഞ്ഞു പേരും നാളും പറഞ്ഞേ ആയുർസ്സുക്ത പുഷ്പാഞ്ജലി അർപ്പിക്കേണ്ടതാണ്. ഇതോടൊപ്പം തന്നെ അവർക്കായി വിദ്യാരാജഗോപാല പുഷ്പാഞ്ജലി കൂടി അർപ്പിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.