നാം ഓരോ വീട് നിർമ്മിക്കുമ്പോഴും ആ വീടിന്റെ പ്രധാന വാതിലിന്റെ ദർശന സ്ഥലവും ഗേറ്റ് അല്ലെങ്കിൽ വഴി വന്നു നിൽക്കുന്ന ദിശയും എല്ലാം വളരെയധികം പ്രാധാന്യം അർഹിക്കുന്നവ തന്നെയാണ്. ഇവയെല്ലാം യഥാക്രമം വന്നില്ലെങ്കിൽ ആ വീട്ടിൽ ദോഷങ്ങൾ ഒഴിഞ്ഞുപോകില്ല. ആ വീട്ടിൽ എപ്പോഴും ദുഃഖ ദുരിത ദാരിദ്ര്യം നിറഞ്ഞുനിൽക്കുന്നതായിരിക്കും. അതുകൊണ്ടുതന്നെ നമ്മുടെവീടുകൾ നിർമ്മിക്കുമ്പോൾ ദിശയ്ക്ക് ഏറെ പ്രാധാന്യം തന്നെയാണ് ഉള്ളത്.
പഞ്ചഭൂതങ്ങളുടെ ബാലൻസിങ് ശരിയായാൽ മാത്രമേ ഒരു വീട്ടിൽ യഥാർത്ഥത്തിൽ നമുക്ക് സുഗമമായി ജീവിക്കാനായി സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ പ്രധാന വാതിൽ അല്ലെങ്കിൽ വഴി വടക്ക് ദിശയിൽ ആയിരിക്കുന്നത് ഏറെ ശുഭകരം തന്നെയാണ്. ഈ വടക്ക് ദിശയെ കുബേരക്ക് എന്നും അറിയപ്പെടുന്നുണ്ട്. പണം വന്നുകൊണ്ടിരിക്കും. യാതൊരുതരത്തിലുള്ള തടസ്സങ്ങളും അതിനെ സംഭവിക്കുകയില്ല. ഒരുപാട്നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന ഒരു ദിക്കു തന്നെയാണ് ഇത്.
ബിസിനസ് മേഖലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ ആയി സാധിക്കുകയുംചെയ്യും. എന്നാൽ കിഴക്ക് ഭാഗത്തേക്ക് ആണ് നിങ്ങളുടെ പ്രധാന വാതിൽ അല്ലെങ്കിൽ വഴിയുടെ മുഖഭാഗം നിൽക്കുന്നത് എങ്കിൽ ആരോഗ്യം വർദ്ധിക്കുന്നതായിരിക്കും. കൂടാതെ പോസിറ്റീവ് ഊർജ്ജം ലഭിക്കുകയും ചെയ്യും. പ്രധാന വാതിൽ കിഴക്ക് ദിശയിലേക്കാണ് നിൽക്കുന്നത് എങ്കിൽ ഭാഗ്യം അനുകൂലിക്കുകയും വർദ്ധിക്കുകയും ചെയ്യുന്നതായിരിക്കും. വിദ്യാർത്ഥികൾക്ക് വിദ്യാ നേട്ടം കൈവരിക്കാനായി സാധിക്കുകയും ചെയ്യുന്നു. ഏറെ സൽകീർത്തി ലഭിക്കുകയും ചെയ്യുന്നു.
ഒരുപാട് അംഗീകാരങ്ങൾ ഇവർക്ക് ലഭിക്കുകയും ചെയ്യുന്നു. പേരും പ്രശസ്തിയും നേടാൻ സാധിക്കുന്ന രീതിയിലുള്ള വളർച്ച തന്നെയാണ് ഉണ്ടാക്കാൻ ആയി പോകുന്നത്. എന്നാൽ വടക്ക് കിഴക്ക് വാതിലുകൾ വന്ന് നിൽക്കുന്നത് എങ്കിൽ സമ്പൽസമൃതിയായിരിക്കും ഉണ്ടായിരിക്കുക. ധനപരമായി ഇവർ ഒരുപാട് നേട്ടങ്ങൾ കൈവശമാക്കുകയും ഐക്യം വർദ്ധിക്കുകയും ചെയ്യുന്നതായിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.