ആറ്റുകാൽ പൊങ്കാല എങ്ങനെയാണ് ഇടേണ്ടത് എന്ന് നിങ്ങൾക്കറിയേണ്ടേ…

ദേവിയെ ആരാധിക്കുന്നവരും പൂജിക്കുന്നവരും മറക്കാതെയും മുടങ്ങാതെയും ചെയ്യുന്ന ഒരു വഴിപാടാണ് പൊങ്കാല സമർപ്പണം. അതിൽ ഏറ്റവും വിശിഷ്ടവും പ്രധാനപ്പെട്ടതുമാണ് ആറ്റുകാൽ ക്ഷേത്രത്തിൽ നടത്തുന്ന ആറ്റുകാൽ പൊങ്കാല. ഈ പൊങ്കാല നടത്തുമ്പോൾ ദേവി ഭക്തർ ഏറെ ശ്രദ്ധയോടുകൂടി വേണം നടത്തുന്നതിനുവേണ്ടി. ഈ പൊങ്കാല നടത്തുമ്പോൾ ഭക്തർക്ക് വേണ്ട ഏറ്റവും വലിയ ഒരു കാര്യം എന്ന് പറയുന്നത് പൂർണ്ണ ഭക്തിയുള്ള മനസ്സാണ്.

   

ദേവിയുടെ മുൻപിൽ ശിരസ്സ് നമിച്ച് മനസ്സുനമിച്ച് പൂർണ ഭക്തിയോടുകൂടി വേണം പൊങ്കാല സമർപ്പിക്കാൻ. ജാതിമത വ്യത്യാസമില്ലാതെ തന്നെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിക്ക് വേണമെങ്കിലും പൊങ്കാല സമർപ്പിക്കാവുന്നതാണ്. ഇതിൻറെ അടിസ്ഥാനം ആ അമ്മയിൽ വിശ്വസിച്ചിരിക്കണം എന്നതു മാത്രമാണ്. പൊങ്കാല സമർപ്പണത്തിൽ ഏറെ വ്രതശുദ്ധി എടുക്കേണ്ട ഒന്ന് തന്നെയാണ്.

വ്രതശുദ്ധി കൂടാതെ പൊങ്കാല സമർപ്പിച്ചാൽ അതൊരിക്കലും പൂർണമാവുകയില്ല. അതുകൊണ്ടുതന്നെ പൊങ്കാല സമർപ്പണം അതിൻറെ പൂർണതയിൽ എത്തിച്ചേരണമെങ്കിൽ വ്രതശുദ്ധി എടുക്കേണ്ടത് അത്യാവശം തന്നെയാണ്. 9 ദിവസം വ്രതം എടുത്തു കൊണ്ട് പൊങ്കാല സമർപ്പണം നടത്തുന്നവരുണ്ട്. ഏഴ് ദിവസം വ്രതം എടുത്ത് നടത്തുന്ന വ്യക്തികളും ഉണ്ട്. എന്നാൽ അഞ്ചു ദിവസവും മൂന്നുദിവസവും വ്രതം എടുത്ത് പൊങ്കാല മനോഹരമാകുന്നവരും ഉണ്ട്. വ്രതശുദ്ധി വരുത്തുക എന്ന് പറഞ്ഞില്ലേ. അതിൽ മത്സ്യമാംസാദികൾ ഉപേക്ഷിക്കേണ്ടതും കട്ടിയുള്ള ആഹാരം ഉപേക്ഷിക്കേണ്ടതും.

ഏറ്റവും അത്യാവശ്യം തന്നെയാണ്. കൂടാതെ ലൗകിക കാര്യങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് മനസ്സിനെയും ശരീരത്തെയും ഏറ്റവും വൃത്തിയുള്ള രീതിയിൽ വേണം പൊങ്കാല സമർപ്പിക്കാൻ. കൂടാതെയും പുലപാലായ്മയുള്ള വ്യക്തികൾക്ക് പൊങ്കാല സമർപ്പണം അനുവദനീയമല്ല. 16 കഴിയുന്നതുവരെ വാലായമ ആചരിച്ച് അതിനുശേഷം മാത്രമേ പൊങ്കാല സമർപ്പണം നടത്താൻ പാടുള്ളത്. പ്രസവിച്ച സ്ത്രീകൾക്കും ആ വീടുകളിലും 90 കഴിയുന്നതുവരെ വാലായ്മ ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.