വിഷ്ണു ഭക്തർക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഏകാദശി. ഗുരുവായൂർ ഏകാദശി എടുക്കുന്ന ഏവരും വൈകുണ്ഠ ഏകാദശി അല്ലെങ്കിൽ സ്വർഗ്ഗവാതിൽ ഏകാദശി എടുക്കേണ്ടതാണ്. ജീവിതത്തിൽ വന്നുപോയിട്ടുള്ള തെറ്റുകളും ചെയ്ത പാപങ്ങളും കുറഞ്ഞ കിട്ടുന്നതിനു വേണ്ടിയാണ് ഏകാദശി വ്രതം എടുക്കുന്നത്. ഡിസംബർ 23 തീയതിയാണ് സ്വർഗ്ഗവാതിൽ ഏകാദശിയായി എടുക്കപ്പെടുന്നത്. ഇരുപത്തിമൂന്നാം തീയതിക്ക് മുൻപായി 22 ആം തീയതി വ്രതം എടുക്കുന്നതിനു വേണ്ടി ഒരുങ്ങണം.
അതിനായി ഒരു നേരം മാത്രം അരിയാഹാരം കഴിക്കാവൂ. അത് രാവിലെ 8:16 നു മുൻപായി അരിയാഹാരം കഴിച്ചിരിക്കണം. അതിനുശേഷം പിന്നീട് അരി ആഹാരം ഒരിക്കലും കഴിക്കരുത്. രാത്രിയും ഉച്ചയ്ക്കും അരിയാഹാരം കഴിക്കാനേ പാടില്ല. വ്രതം എടുക്കുമ്പോൾ തുളസിയില വെള്ളത്തിൽ ഇട്ടുവയ്ക്കാൻ ഒരിക്കലും മറന്നു പോകരുത്. ഏകദേശം എടുക്കുന്നതിന് മുൻപ് ക്ഷേത്രദർശനം ഏറെ ഉചിതമാണ്. ക്ഷേത്രദർശനം നടത്താൻ കഴിയാത്ത സാഹചര്യമാണെങ്കിൽ പൂജാമുറിയിൽ ദേവീദേവന്മാരുടെ വിഗ്രഹത്തിനു മുൻപിൽ ഇരുന്ന് പ്രാർത്ഥിച്ച്.
വ്രതം നന്നായി നടക്കുന്നതിന് വേണ്ടി ഏറെ പ്രാർത്ഥിക്കേണ്ടതാണ്. സൂര്യോദയത്തിനു മുൻപായി ഏകാദശി ദിവസം എഴുന്നേൽക്കേണ്ടതാണ്. കൂടാതെ അതിരാവിലെ തന്നെ ക്ഷേത്രദർശനവും നടത്തിയിരിക്കണം. അന്നേദിവസം ഭക്ഷണം കഴിക്കാതിരിക്കാൻ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും അസുഖങ്ങൾ ഉള്ളവരാണെങ്കിലും മരുന്നുകൾ കഴിക്കുന്നവരാണെങ്കിലും പരമാവധി ഭക്ഷണം ഒഴിവാക്കുകയും തീരെ.
കഴിയാത്ത പക്ഷം പഴങ്ങൾ ഭക്ഷിക്കുകയും ചെയ്യണം. അന്നേദിവസം എണ്ണതേച്ചുള്ള കുളി തീർത്തും ഒഴിവാക്കണം. കൂടാതെ ഏകാദശി ദിവസം പകൽ സമയത്ത് ഉറങ്ങുന്നത് ഏറെ ദോഷകരമാണ്. ഏകാദശി ദിവസം അല്ലെങ്കിലും പകലുറക്കം നല്ലതല്ല. ഏകാദശി വൃതം എടുക്കുന്ന ദിവസം വൃത്തിയായി വസ്ത്രം ധരിക്കേണ്ടതാണ്. അന്നത്തെ ദിവസം ഏറെ വൃത്തിയോടുകൂടി ഭഗവാനെ പ്രാർത്ഥിക്കേണ്ടതാണ്. ഭഗവാൻറെ നാമം മന്ത്രങ്ങൾ എന്നിവയെല്ലാം ജപിച്ചു കൊണ്ടിരിക്കണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.