ഒരു വീട് പണിയുന്ന സമയത്ത് അതിന്റെ വാസ്തുപരമായ എല്ലാ ഘടകങ്ങളെയും ശ്രദ്ധിച്ചു വേണം പണിയാൻ. വാസ്തുപരമായി ഏതെങ്കിലും തരത്തിലുള്ള ചെറിയ തകരാറുകൾ പോലും ഉണ്ടായാൽ തന്നെ വലിയ ദോഷങ്ങൾ ഇതിന്റെ ഭാഗമായി അനുഭവിക്കേണ്ടതായി വരാം . പ്രധാനമായും വീട്ടിലുള്ള ആർക്കെങ്കിലും അപകടങ്ങൾ ഉണ്ടാകുന്നതിന് സന്തോഷങ്ങൾ നശിക്കുന്നതിന് സമാധാനപരമായ ഒരു അന്തരീക്ഷം ഇല്ലാതാകുന്നതിന് പോലും.
ഈ വാസ്തു തെറ്റുന്നത് കൊണ്ട് സാഹചര്യം ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിൽ ചെറിയ ഒരു ഭാഗത്താണ് സ്റ്റെയർ കേസ് ഉള്ളത് എങ്കിലും ഇതിന്റെ വാസ്തു കൃത്യമായി അല്ലെങ്കിൽ വീട്ടിലെ കുടുംബ നാഥന്റെ ആയുസ്സിന് പോലും ദോഷമുണ്ടാകാൻ കാരണമാകും. പ്രത്യേകിച്ച് വീടിന്റെ പ്രധാന വാതിലിൽ നിന്നും അകത്തേക്ക് കയറി വരുമ്പോൾ നേരെ ആയി തന്നെ കോണിപ്പടികൾ കാണുന്നു എങ്കിൽ ഇത് വലിയ ദോഷമാണ്. കോണിപ്പടികൾ എപ്പോഴും.
ചുറ്റി വരുന്ന രീതിയിലുള്ളതാണ് എങ്കിൽ ഇത് ഒരു ക്ലോക്ക് തിരിയുന്ന ദിശയിൽ ആയിരിക്കണം. ഇതിന് എതിർവശം ആയിട്ടാണ് വരുന്നത് എങ്കിൽ ഇതും ദോഷമായി വരും. കോണിപ്പടികൾ കയറിച്ചെന്ന് നേരെ തെക്ക് ഭാഗത്തേക്കാണ് നമ്മൾ എത്തുന്നത് എങ്കിൽ ഇത് വലിയ ദോഷമായി കാണപ്പെടുന്നു. ചെറുതെങ്കിലും വാസ്തവനുസരിച്ച് തന്നെ.
എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് വീട് പണിയാനായി ശ്രമിക്കണം കാരണം വീട് എന്ന സ്വപ്നം പൂർത്തിയാകുമ്പോൾ അതിനകത്തുള്ള സന്തോഷകരമായ ജീവിതം സാധ്യമായി ഇല്ല എങ്കിൽ പിന്നീട് ജീവിതം വലിയ ദുഃഖ പൂർണമായിരിക്കുന്നു. സന്തോഷവും സമാധാനവും വീട്ടിൽ നിലനിൽക്കണമെന്ന് ആഗ്രഹത്തോടെ കൂടി വീടുപണിയുന്നവരാണ് എങ്കിൽ ഒരു വാസ്തുശാസ്ത്രജ്ഞന്റെ സഹായത്തോടെ കൂടി മാത്രം പണിയാം.