സ്ത്രീകൾ കൃഷ്ണന് ഈ വഴിപാട് ചെയ്താൽ അത്ഭുതങ്ങൾ സംഭവിക്കും.

കുടുംബത്തിലുള്ള എല്ലാ ആളുകളുടെയും സൗഭാഗ്യങ്ങളും ഉയർച്ചകളും അമ്മമാർക്ക് എന്നും പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വ്യക്തികളെല്ലാം തന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന പ്രാർത്ഥിക്കുന്ന ഈശ്വര സ്വരൂപമാണ് ശ്രീ കൃഷ്ണ ഭഗവാന്റേത്. ഭഗവാനെ മനസ്സുരുകി നാം ഒന്ന് വിളിക്കുമ്പോഴേക്കും നമുക്ക് അരികിൽ സ്വന്തം രൂപത്തിൽ പോലും പ്രത്യക്ഷപ്പെടുന്ന സാഹചര്യങ്ങൾ കണ്ടിട്ടുണ്ട്.

   

അത്രയേറെ നമ്മുടെ ദുഃഖങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കാൻ കഴിവുള്ള ഈശ്വര സ്വരൂപമാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാന്റെ മുഖത്തേക്ക് നോക്കിയാൽ ഒരുപാട് വാൽസല്ല്യവും സ്നേഹവും കവിഞ്ഞൊഴുകുന്നതായി കാണാം. നിങ്ങളുടെ മക്കളുടെ ജീവിതത്തിൽ ഒരുപാട് ഉയർച്ചകളും വിദ്യാഭ്യാസപരമായി അവരുടെ ജീവിതം മെച്ചപ്പെടുന്നതിനും അമ്മമാർക്ക് ചെയ്യാവുന്ന ചില വഴിപാടുകൾ ഉണ്ട്. മാസത്തിൽ ഒരു തവണയെങ്കിലും.

നിങ്ങൾ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ നിങ്ങളുടെ വരുമാനം തന്നെ ചെറിയ ഒരു ഭാഗം മാറ്റിവെച്ച് പാൽപ്പായസം വഴിപാട് നടത്തുക. കദളിപ്പഴം ചേർത്തുള്ള പാൽപ്പായസമാണ് വഴിപാടായി നടത്തുന്നത് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും. ഏത് വ്യക്തിക്ക് വേണ്ടിയാണോ നിങ്ങൾ പ്രാർത്ഥിക്കാനായി പോകുന്നത് ആ വ്യക്തിയുടെ ജന്മനക്ഷത്രം വരുന്ന ദിവസത്തിലാണ് ചെയ്യുന്നതെങ്കിൽ പെട്ടെന്ന് ഫലം ലഭിക്കും.

മക്കളുടെ വിദ്യാഭ്യാസപരമായ ഉയർച്ചയ്ക്ക് വേണ്ടിയാണ് നിങ്ങൾ വഴിപാട് നടത്താൻ ആഗ്രഹിക്കുന്നത് എങ്കിൽ വിദ്യാരാജഗോപാല പുഷ്പാഞ്ജലി നടത്താം. ജീവിതത്തിൽ നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ഒരിക്കലെങ്കിലും ലഭിച്ചിട്ടുണ്ട് എങ്കിൽ ഇത് തുടർന്നും നിലനിൽക്കുവാൻ വേണ്ടി സഹസ്രനാമ പുഷ്പാഞ്ജലിയും നടത്താം. ഈ മൂന്നു വഴിപാടുകളും നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ഗുണങ്ങൾ പ്രധാനം ചെയ്യുമെന്നത് തീർച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *