ചിലരുടെ മുഖം കണ്ടാൽ പെട്ടെന്ന് പ്രായം കൂടിയത് പോലെ വയസ്സായത് പോലെ ഒരു ഫീല് വരും. അതേപോലെ ചില ആളുകളെ ഒരുപാട് നാളുകൾക്ക് ശേഷം കാണുന്ന സമയത്ത് മുഖത്ത് വല്ലാതെ ക്ഷീണവും തളർച്ചയും ഒക്കെ കാണപ്പെടുന്നു. എന്താണ് സംഭവിച്ചത് എന്ന് പോലും നാം പലരും ചിന്തിച്ചിട്ടുണ്ടാവും. ഇങ്ങനെ സംഭവിക്കുന്നതിന് പ്രധാന കാരണം എന്ന് പറയുന്നത് മുഖത്ത് കൂടി കൂടി വരുന്ന ചുളിവുകൾ ആണ്. സാധാരണ ചിരിക്കുമ്പോഴും കണ്ണ് അടക്കുമ്പോഴും ഒക്കെ മുഖത്ത് ചുളിവുകൾ വരാവുന്നതാണ്.
എന്നാൽ ചില ആളുകളുടെ മുഖത്ത് ചുളിവുകൾ വിട്ടുമാറാതെ നിൽക്കുകയും ചെയ്തു. ഇത് ഏറ്റവും കൂടുതലായി കണ്ടുവരുന്നത് സാധാരണ ഒരു 40,45 വയസ്സിന് മുകളിലുള്ള സ്ത്രീകളിലും പുരുഷന്മാരിലുമാണ്. ചുളിവുകൾ മുഖത്ത് കണ്ടുവരുന്ന സമയത്ത് സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. പ്രായം വർധിക്കുന്ന സമയത്ത് പുതിയ കോശങ്ങൾ ഉണ്ടാക്കുന്നതിന്‍റെ തോത് ക്രമേണ കുറയുന്നു.
ആയതിനാൽ മുഖത്തെ പഴയ കോശങ്ങൾ അടിഞ്ഞുകൂടി മുഖത്തിന്റെ ടോൺ നഷ്ടമാകുന്നതിന് കാരണം ആകും. ഏറ്റവും കൂടുതൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത് പ്രായം കൂടുതൽ ആയവരിലാണ്. എന്നാൽ ഇന്നത്തെ കാലത്ത് പ്രായം കൂടിവരുന്ന ആളുകളിൽ മാത്രമല്ല വളരെ ചെറിയ കുട്ടികളിൽ പോലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന ചുളിവുകളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നീക്കം ചെയ്യാവുന്നതാണ്.
വീട്ടിലുള്ള വെറും മൂന്ന് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് എങ്ങനെ ഇത് തയ്യാറാക്കി എടുക്കുവാൻ ആകും എന്ന് നോക്കാം. അതിനായി ഒരു കപ്പ് ചോറ് എടുക്കുക. ചോറ് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം പാലും, തേനും ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കാവുന്നതാണ്. ഈ ഒരു പാക്ക് അപ്ലൈ ചെയാവുന്നതാണ്. ഈവനിംഗിൽ ഉപയോഗിക്കുന്നതാണ് ഏറെ ഉചിതം. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner