പഞ്ഞമാസം തുടങ്ങുന്നതിനു മുൻപ് ഇത്തരം വഴിപാടുകൾ ഒന്ന് ചെയ്തു നോക്കൂ…

ഇതാ ജൂലൈ പതിനാറാം തീയതി കർക്കിടക മാസം ആരംഭിക്കാനായി പോവുകയാണ്. ജൂലൈ പതിനാറാം തീയതി കർക്കിടക മാസം ഒന്നാം തീയതിയാണ്. കർക്കിടക മാസത്തിന് വളരെയധികം പ്രത്യേകതകൾ ഉണ്ട്. ഈ മാസത്തെ രാമായണ മാസം എന്നും പഞ്ഞ മാസം എന്നും അറിയപ്പെടാറുണ്ട്. ആധ്യാത്മികമായും ശാരീരികമായും വളരെയധികം ശ്രദ്ധ ചെലുത്തേണ്ട ഒരു മാസം തന്നെയാണ് ഈ കർക്കിടക മാസം. അതുകൊണ്ടുതന്നെ കർക്കിടക മാസം ആരംഭിക്കുന്നതിനു മുൻപായി തന്നെ വളരെയധികം കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

   

നാം ഓരോരുത്തരും കർക്കിടക മാസത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങളും കഴിക്കേണ്ടതായ ഭക്ഷണങ്ങളും തരംതിരിച്ച് അറിയേണ്ടതാണ്. അതുകൊണ്ടുതന്നെ ആത്മശുദ്ധി വരുത്തേണ്ട ഒരു മാസം തന്നെയാണ് കർക്കിടകമാസം. ഈ കർക്കിടക മാസത്തിൽ നാം വ്രതശുദ്ധിയോടു കൂടി മാനസികമായി ഈശ്വരനുമായി കൂടുതൽ അടുക്കേണ്ട ഓരോ മാസം തന്നെയാണ്. അതുകൊണ്ട് തന്നെ നാം വളരെയധികം കാര്യങ്ങൾ ഈ മാസം തുടങ്ങുന്നതിനു മുൻപായി ചെയ്യേണ്ടതുണ്ട്.

ആദ്യമേ തന്നെ നാം ഗണപതി ഭഗവാനെ വഴിപാടുകൾ അർപ്പിക്കേണ്ടതാണ്. അതിനായി നാം ഗണപതി ഭഗവാനെ ആദ്യമേ തന്നെ ഒരു തേങ്ങാ കാണിക്കയായി സമർപ്പിക്കേണ്ടതാണ്. അതുപോലെ തന്നെ കറുകമാലയും അർപ്പിക്കേണ്ടതുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. രുദ്ര സുക്താർച്ചന നടത്തേണ്ടതാണ്. അതുകൊണ്ടുതന്നെ ഏതെല്ലാം അതുപോലെ തന്നെ വളരെയധികം ശ്രദ്ധയോടുകൂടിചെയ്യേണ്ട മറ്റൊരു കാര്യമാണ് അടുത്തുള്ള ശിവക്ഷേത്രത്തിൽ ദർശനം നടത്തുകയും ശിവഭഗവാനെ കൂവള മാല ജലധാര പിൻവിളക്ക് എന്നിവ സമർപ്പിക്കേണ്ടതാണ്.

ഈ പിൻവിളക്ക് പാർവതി ദേവിക്ക് വേണ്ടിയിട്ടുള്ള വഴിപാടാണ്. എല്ലാ ശിവക്ഷേത്രങ്ങളിലും പോയി നാം ഏതെല്ലാം വഴിപാടുകൾ കഴിച്ചാലും ശിവഭഗവാനെ ഒരു പിൻവിളക്ക് കൂടി കഴിച്ചാൽ മാത്രമേ വഴിപാടുകൾ എല്ലാം പൂർത്തീകരണത്തിൽ എത്തിച്ചേരുകയുള്ളൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.